പാസ്സ്പോര്ട്ടില്നിന്ന് അച്ഛനേയും അമ്മയേയും പുറത്താക്കിയെന്ന് കേള്‍ക്കുമ്പോള്‍ ആരായാലും ഞെട്ടിപ്പോകും. കാരണം മാതാപിതാക്കളുടെ പേരില്ലാതെ എങ്ങനെയാണ് പാസ്സ്പോര്‍ട്ട് ശരിയാക്കുകയെന്നായിരിക്കും എല്ലാവരും ആദ്യം ചിന്തിക്കുക. എന്നാല്‍ മാതാപിതാക്കളെ പൂര്‍ണ്ണമായും പുറത്താക്കിയെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. അച്ഛന്, അമ്മ എന്നീ കോളങ്ങള്‍ക്ക് പകരം പേരന്റ് 1, പേരന്റ് 2 എന്നിങ്ങനെയുള്ള കോളങ്ങള്‍ പൂരിപ്പിച്ചാല്‍ മതിയായിരിക്കും.
അതായത് പേരന്റ് ഒന്ന് എന്ന കോളത്തില്‍ നിങ്ങള്‍ക്ക് അച്ഛന്റേയോ അമ്മയുടെയോ പേരുകള്‍ പൂരിപ്പിച്ച് നല്കാന് സാധിക്കും. പേരന്റ് രണ്ട് എന്ന കോളിത്തിലും ഇതുപോലെതന്നെ ചെയ്യാന്‍ സാധിക്കും. ലിംഗപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പരാതികളെത്തുടര്‍ന്നാണ് മാതാപിതാക്കളുടെ പേരുകള്‍ക്ക് പകരം പേരന്റ് ഒന്ന്, രണ്ട് എന്നിങ്ങനെ നല്‍കാമെന്ന് അധികൃതര്‍ തീരുമാനിച്ചത്.
ഒരേ ലിംഗത്തില്‍പ്പെട്ട രണ്ടുപേര്‍ കുട്ടികളെ ദത്തെടുത്താന്‍ അവരുടെ പാസ്സ്പോര്‍ട്ടില്‍ അച്ഛന്റെയും അമ്മയുടെയും കോളങ്ങള്‍ പൂരിപ്പിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ഈ നിയമത്തെ എതിര്‍ത്തിരുന്നവര്‍ പറഞ്ഞിരുന്നത്. ഈ നിയമം സ്വവര്‍ഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ വിജയമാണെന്ന് പറയാവുന്നതാണ്. പാസ്സ്പോര്‍ട്ടിലെ അച്ഛന്, അമ്മ എന്നിങ്ങനെയുള്ള കോളങ്ങള്‍ നീക്കണമെന്ന് പറഞ്ഞ് കുറെകാലമായി ഗേ സംഘടനകള്‍ സമരം നടത്തിവരുകയായിരുന്നു.
എല്ലാവര്ക്കും തുല്യനീതിയെന്ന സങ്കല്പത്തില്നിന്നാണ് ഈ തീരുമാനം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ സ്വവര്‍ഗ്ഗ മാതാപിതാക്കള്‍ക്ക് കുട്ടിയുടെ അച്ഛനെന്നും അമ്മയെന്നുമുള്ള കോളങ്ങള്‍ പൂരിപ്പിക്കാന്‍ സാധിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല