ചെമ്മരിയാടുകള്‍ മോഷ്ടിക്കപ്പെടുക എന്നൊക്കെ പറഞ്ഞാല്‍ ആരും അതത്ര കാര്യമാക്കില്ല. കാരണം ചെറിയതോതില്‍ ആടുമാടുകള്‍ മോഷ്ടിക്കപ്പെടുക സാധാരണമാണ് എന്നായിരിക്കും എല്ലാവരും കരുതുക. എന്നാല്‍ കാര്യം ഇത്തിരി ഗൗരവമുള്ളതാണ്. സംഘം ചേര്‍ന്നുള്ള ചെമ്മരിയാട് മോഷണത്തില്‍ ബ്രിട്ടണിലെ കര്‍ഷകര്‍ക്ക് വര്‍ഷം ചെലവാകുന്നത് ഏതാണ്ട് അഞ്ച് മില്യണ്‍ പൗണ്ടാണ്.
ഇത്രയും പൈസ നഷ്ടപ്പെടാനും മാത്രം കാര്യമായിട്ടാണ് ഒരു കൂട്ടമാളുകള്‍ ചെമ്മരിയാടുകളെ മോഷ്ടിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏതാണ്ട് 80% മാണ് ചെമ്മരിയാട് മോഷണം കൂടിയിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ ബ്രിട്ടണില്‍നിന്ന് മോഷ്ടിക്കപ്പെടുന്ന ചെമ്മരിയാടുകളുടെ എണ്ണം 30,000മാണ്.
സാമ്പത്തികമാന്ദ്യമാണ് മോഷണം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ഉയരുന്ന പ്രധാന ആരോപണം. വടക്ക്- കിഴക്കന്‍ മേഖലയിലാണ് ചെമ്മരിയാട് മോഷണം ഏറ്റവും കാര്യമായി നടക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടത്തെ ഒരു കര്‍ഷകന്റെ പക്കല്‍നിന്ന് എണ്‍പത്തിയാറ് ചെമ്മരിയാടുകളാണ് മോഷണം പോയത്. ലൂട്ടനടുത്തുനിന്നും കുറച്ചു നാളുകള്‍ക്കുള്ളില്‍ മാത്രം 1,500 ചെമ്മരിയാടുകളാണ് മോഷണം പോയത്. കര്‍ഷകരുടെ പക്കല്‍നിന്ന് ട്രാക്ടറുകളും കൃഷിയുപകരണങ്ങളും മറ്റും ധാരാളം മോഷണം പോയിരുന്നുവെങ്കിലും ഇത്രകാര്യമായിട്ട് ചെമ്മരിയാടുകള്‍ മോഷണം പോകുന്നത് ഇതാദ്യമാണെന്ന് ഇന്ഷുറന്സുകാര് വ്യക്തമാക്കി.
വലിയ വണ്ടികള്‍ കൊണ്ടുവന്ന് കൂടുതല്‍ ആളുകളുടെ സംഘങ്ങളായിരിക്കും ഈ മോഷണം നടത്തുന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍ പറയുന്നത്. ഇങ്ങനെ മോഷണം പോകുന്ന ചെമ്മരിയാടുകളും മറ്റ് കന്നുകാലികളും വലിയ ഇറച്ചിക്കടകളില്‍ വിറ്റഴിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല