ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ മതപഠന ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തി വന്നിരുന്ന സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ വിജയികളായിട്ടുള്ളവരെ എല്ലാവരെയും ഒന്നിച്ചു ചേർത്തുള്ള അനുമോദനയോഗം ജനുവരി 9 ആം തിയതി രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മഹനീയ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്നു.
ജൂൺ 6 ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരിതെളിച്ച സുവാറ 2020 ബൈബിൾ ക്വിസ് മത്സരം മൂന്ന് റൗണ്ടുകളും പൂർത്തിയാക്കി ആണ് സമാപനം കുറിക്കുന്നത് . രൂപതയിലെ രണ്ടായിരത്തില്പരം വരുന്ന മതപഠന കുട്ടികളാണ് ഈ ബൈബിൾ ക്വിസ് പഠന മത്സരത്തിൽ പങ്കെടുത്തത് . മൂന്ന് എയ്ജ് ഗ്രൂപ്പുകാർക്കായിട്ട് എല്ലാ ആഴ്ചകളിലുമാണ് മത്സരങ്ങൾ നടത്തിയിരുന്നത് . ഓരോ എയ്ജ് ഗ്രൂപ്പിലെ കുട്ടികൾ ബൈബിളിലെ അഞ്ചു പുസ്തകങ്ങൾ വച്ച് ഏകദേശം 80 തിൽപരം അധ്യായങ്ങളണ് ഈ ദിവസങ്ങളിൽ വായിച്ച് പഠിച്ചത് . മൂന്ന് എയ്ജ് ഗ്രൂപ്പുകളിലായിട്ട് 15 പുസ്തകങ്ങളിലായിട്ട് ഏകദേശം 250 തിൽ അധികം അധ്യാങ്ങളാണ് കുട്ടികൾ പഠിച്ചത് .
ബൈബിൾ ചലഞ്ച്
സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്ത 2040 കുട്ടികളുടെ പേരിൽ കുറഞ്ഞത് 2040 ബൈബിളുകളെങ്കിലും മിഷൻ പ്രദേശങ്ങളിൽ എത്തി ക്കുക എന്ന ഉദ്ദേശത്തോടെ രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റ് നിങ്ങളുടെ മുമ്പിൽ ബൈബിൾ ചലഞ്ചുമായി എത്തിയിരുന്നു.
ഒരു ബൈബിൾ സ്പോൺസർ ചെയ്യുന്നതിന് 2.50 പൗണ്ടാണ് ചിലവാക്കുന്നത് . നിങ്ങളുടെ കുട്ടികളുടെ പേരിൽ ബൈബിൾ സ്പോൺസർ ചുന്നതുനു താല്പര്യപെടുന്നുവെങ്കിൽ ജനുവരി മാസം 8 ആം തിയതി 5 മണിക്ക് മുബായി പണം അയക്കണമെന്ന് താല്പര്യ പെടുന്നു . നിങ്ങൾ സ്പോൺസർ ചെയുന്ന തുക മുഴുവനും ആന്ധ്ര പ്രദേശിലെ syro – malabar രൂപത ആയ അദിലാബാദ് (Adilabad) രൂപതാ ബിഷപ്പ് അഭിവന്ദ്യ ആന്റണി പ്രിൻസ് ( Bishop Mar Antony Prince Panengaden) പിതാവിന് ജനുവരി മാസം 9ആം തിയതി കൈമാറുന്നു. ഇനിയും ആർകെങ്കിലും ബൈബിൾ ചലഞ്ചിൽ പങ്കെടു ക്കുവാനും
ബൈബിൾ സ്പോൺസർ ചെയ്യുന്നതിനും ബൈബിൾ ചലഞ്ചിനെക്കുറിച്ച് കൂടുതൽ അറിയുവാനും ഉണ്ടങ്കിൽ ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക http://smegbbiblekalotsavam.com/?page_id=761
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല