1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2021

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കോവിഡിന്റെ വെല്ലുവിളികളെ ധീരമായി ഏറ്റെടുത്തുകൊണ്ട്, ലോക പ്രവാസി സമൂഹത്തിനാകെ അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച യുക്മ ദേശീയ വെർച്വൽ കലാമേളക്ക് ആവേശകരമായ സമാപനം. നേരത്തെ കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ യുക്മയുടെ പുതുവർഷ ആഘോഷങ്ങളും ദേശീയ കലാമേള സമാപന സമ്മേളനവും ഉദ്‌ഘാടനം ചെയ്തു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ മലയാള സംസ്‌കാരത്തിനും കലകൾക്കും പ്രവാസ നാട്ടിൽ നൽകിവരുന്ന പ്രോത്സാഹനം ശ്‌ളാഘനീയമാണെന്ന് ശൈലജ ടീച്ചർ അനുസ്മരിച്ചു.

മാറുന്ന കാലത്തിന്റെ വേറിട്ട ചിന്തകളെയും ജീവിത രീതികളെയും കുറിച്ചും; കോവിഡ് ഉയർത്തിയ സാമൂഹ്യ വെല്ലുവിളികളെ സംസ്ഥനം നേരിട്ട രീതികളെ കുറിച്ചും ടീച്ചർ നടത്തിയ പ്രൗഢമായ ഉദ്ഘാടന പ്രസംഗം നൂറുകണക്കിന് അനുമോദന കമന്റുകളിലൂടെയാണ് UUKMA ഫേസ്ബുക്ക് പേജിലൂടെ ലൈവിൽ എത്തിയ പ്രേക്ഷകർ നെഞ്ചിലേറ്റിയത്.

ചടങ്ങിൽ വിശിഷ്ടാടാതിഥി ആയി എത്തിയ പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരൻ മലയാണ്മയുടെ സൗരഭ്യമാർന്ന ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെലിബ്രിറ്റി അതിഥിയായി എത്തിയ പ്രശസ്ത തമിഴ് – മലയാള ചലച്ചിത്ര താരം ബാല കുമാർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഹൃദ്യവും പ്രചോദനാത്മകവുമായ സന്ദേശം നൽകിയത് പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി. എറണാകുളം എം പി ഹൈബി ഈഡൻ ആശംസകളുമായി കടന്നുവന്നു കലാമേള രാവിന്റെ ആവേശം ഇരട്ടിപ്പിച്ചു.

യുക്മയുടെ ശക്തരായ ഈസ്റ്റ് ആംഗ്ലിയ റീജിയനാണ്‌ പതിനൊന്നാമത് ദേശീയ കലാമേളയുടെ ചാമ്പ്യന്മാർ. മേളയിലെ കറുത്ത കുതിരകളായ യോർക്ഷയർ ആൻഡ് ഹംബർ റീജിയനെ പിന്തള്ളിയാണ് ഈസ്റ്റ് ആംഗ്ലിയ ചരിത്ര നേട്ടം കുറിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സൗത്ത് ഈസ്റ്റ് റീജിയണിലെ വിൽഷെയർ മലയാളി അസോസിയേഷനെ ഒരേ ഒരു പോയിന്റിന് പിന്നിലാക്കി ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ ഈ വർഷത്തെ ചാമ്പ്യൻ അസോസിയേഷൻ കിരീടം ചൂടി.

അപൂർവ്വങ്ങളിൽ അപൂർവ്വമായ വിജയഗാഥയൊരുക്കിയ ഒരു കുടുംബമാണ് കലാതിലകം – കലാപ്രതിഭ പട്ടങ്ങളിലൂടെ അനുമോദനങ്ങൾ ഏറ്റുവാങ്ങിയത്. ലൂട്ടൻ നിവാസികളായ, ഐ ടി രംഗത്ത് ജോലിചെയ്യുന്ന അലോഷ്യസ് – ജിജി ദമ്പതികളുടെ മക്കളാണ് യുക്മ കലാമേളകളുടെ ചരിത്രത്തിൽ സ്ഥാനം നേടിയിരിക്കുന്നത്. പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിക്കൊണ്ട് ആനി അലോഷ്യസ് കലാതിലകപട്ടവും, സഹോദരൻ ടോണി അലോഷ്യസ് കലാപ്രതിഭ പട്ടവും കരസ്ഥമാക്കി.

നൃത്ത മത്സരങ്ങളിലെ പ്രത്യേക പ്രാവീണ്യത്തിനുള്ള നാട്യമയൂരം അവാർഡ് ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിലെ മരിയ രാജു കരസ്ഥമാക്കി. മലയാള ഭാഷാ പ്രോത്സാഹനത്തിന്റെ ഭാഗമായി നൽകിവരുന്ന ഭാഷാകേസരി അവാർഡ് കാർഡിഫ് മലയാളി അസോസിയേഷനിലെ കെവിൻ ടൈറ്റസ് നേടി.

ഓരോ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യന്മാർക്കുള്ള തെരഞ്ഞെടുപ്പും ഏറെ വാശിയേറിയതായിരുന്നു. വിൽഷെയർ മലയാളി അസോസിയേഷനിലെ ജാൻവി ജയേഷ് നായർ (കിഡ്‌സ്), ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിലെ മരിയ രാജു (സബ്-ജൂനിയേർസ്), ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷനിൽനിന്നുള്ള ടോണി അലോഷ്യസ് (ജൂനിയേർസ്), ആനി അലോഷ്യസ് (സീനിയേഴ്സ്) എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാർ.

യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷനായിരുന്നു. എട്ട് മണിക്കൂറിലധികം നീണ്ട് നിന്ന പരിപാടിയിൽ വിശിഷ്ടാതിഥികളും സ്പോൺസർമാരും യുക്മ നേതാക്കളുമായി അറുപതോളം പേരാണ് ആകെ ലൈവിൽ സംസാരിക്കുന്നതിനും ഫലപ്രഖ്യാപനം നടത്തുന്നതിനുമായി എത്തിയത്. യുക്മ രൂപീകൃതമായ കാലം മുതൽ നാളിതുവരെ വളർച്ചയുടെ വഴിത്താരയിൽ നേതൃത്വം വഹിച്ചവരും സഹയാത്രികരും, ഇന്നും സഹകരിച്ചു പോരുന്നവരുമായ നാൽപ്പതോളം വ്യക്തികൾ ആയിരുന്നു ഓരോ മത്സര ഇനങ്ങളുടെയും ഫലപ്രഖ്യാപനം നടത്തിയത് എന്നത് വളരെ കൗതുകകരമായിരുന്നു. ഓരോ വ്യക്തിക്കും യുക്മയുമായുള്ള ബന്ധം എടുത്തുപറഞ്ഞുകൊണ്ട് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ ലൈവ് സ്ട്രീമിലേക്ക് ക്ഷണിച്ചപ്പോൾ, അതാത് വ്യക്തികൾക്കും ഒപ്പം സംഘടനക്കും അഭിമാന നിമിഷങ്ങളായി മാറി. മുൻ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ആദ്യ ഫലപ്രഖ്യാപനം നടത്തുകയും കലാമേളയ്ക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്യുകയുണ്ടായി. ഓരോ ഇനങ്ങളിലെയും ഫലപ്രഖ്യാപനങ്ങളെ തുടർന്ന് ഒന്നാം സ്ഥാനം നേടിയ പ്രകടനങ്ങളുടെ വീഡിയോ പ്രദർശിപ്പിക്കുകൂടി ചെയ്തപ്പോൾ, യഥാർഥ ദേശീയ കലാമേളയുടെ വേദി പുനർ ജനിക്കുന്ന പ്രതീതിയിലായി പ്രേക്ഷകർ. യു കെ മലയാളികൾക്ക് സുപരിചിതയായ അവതാരകയും നർത്തകിയുമായ ദീപാ നായർ ആയിരുന്നു ഉദ്ഘാടന – സമാപന ചടങ്ങുകൾ മികവോടെ ഏകോപിപ്പിച്ചത്. യുക്മ കലാമേളയുടെ സ്പോപോൺസർമാർ കൂടിയ അലൈഡ് ഫിനാൻസ് & മോർട്ഗേജ് സർവ്വീസിൻ്റെ ബിജോ ടോം, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്സിൻ്റെ പോൾ ജോൺ എന്നിവർ കലാമേളയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഏവർക്കും നന്ദി രേഖപ്പെടുത്തി.

ഡിസംബർ പന്ത്രണ്ടിന് എസ് പി ബാലസുബ്രഹ്മണ്യം വെർച്വൽ നഗറിൽ സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ പദ്മശ്രീ പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്ത ദേശീയ കലാമേള യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ എട്ട് ദിവസങ്ങൾ നീണ്ട സംപ്രേക്ഷണത്തിലൂടെയാണ് മത്സരങ്ങൾ പൂർത്തിയാക്കിയത്. അഞ്ഞൂറോളം മത്സരാർത്ഥികൾ മേളയിൽ പങ്കെടുത്തു.

യുക്മയുടെ സഹയാത്രികൻ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, നഴ്സിം‌ഗ് ഏജൻസികൾക്കായി റോട്ടാമൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത JMPsoftware.co.uk യുക്മക്ക് വേണ്ടി രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യ ആയിരുന്നു കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളുടെയും വെർച്വൽ പ്ലാറ്റ്‌ഫോം.

യുക്മയുടെ പതിനൊന്നാമത് വെർച്വൽ കലാമേളയുടെ പ്രധാന സ്പോപോൺസർമാർ ആയിരുന്നത് അലൈഡ് ഫൈനാൻസ് & മോർട്ഗേഗേജ് സർവ്വീസസ്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, മുത്തൂറ്റ് ഗ്രൂപ്പ്, ഓൺലൈൻ ട്യൂഷൻ രംഗത്തെ പ്രമുഖ സ്ഥാപനമായ ട്യൂട്ടർ വേവ്സ്, ജി ഡി പി കംപ്ളൈൻസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.

പതിനൊന്നാമത് യുക്മ ദേശീയ കലാമേള വൻ വിജയമാക്കി മാറ്റിയ എല്ലാവർക്കും, യുക്മ ദേശീയ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ, കലാമേളയുടെ ചുമതലയുള്ള വൈസ് പ്രസിഡൻറ് ലിറ്റി ജിജോ, ജോ. സെക്രട്ടറി സാജൻ സത്യൻ എന്നിവർ നന്ദി അറിയിച്ചു.

എസ് പി ബി വെർച്വൽ നഗറിൽ നടന്ന പതിനൊന്നാമത് യുക്മ ദേശീയ കലാമേളയിലെ വിജയികളുടെ പേരുകൾ അസോസിയേഷൻ റീജിയൻ സഹിതം ചുവടെ ചേർക്കുന്നു.

ഭരതനാട്യം (ജൂണിയർ):-

  1. നിയ സജേഷ് (ചെംസ്ഫോർഡ് മലയാളി അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ)
  2. അഞ്ജലി ജോ പഴയാറ്റിൽ (നോർവിച്ച് മലയാളി അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ)
  3. നന്ദന രാംകുമാർ (കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ).

ഭരതനാട്യം (സീനിയർ):-

  1. നന്ദന സത്യപാൽ (ലീഡ്സ് മലയാളി അസ്സോസ്സിയേഷൻ, യോർക്ക്ഷയർ ആൻഡ് ഹംബർ )
  2. ഡോ.അഭിലാഷ് നായർ (എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ, മിഡ്‌ലാൻഡ്സ് )
  3. പ്രിയ ആനന്ദ് (ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റൺ, നോർത്ത് വെസ്റ്റ് ).

ഭരതനാട്യം (സബ്ബ് ജൂണിയർ):-

  1. മരിയ രാജു (ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ, യോർക്ക്ഷയർ ആൻഡ് ഹംബർ)
  2. വൈഗ ദിലീപൻ (സംഗീത ഓഫ് യു കെ ക്രോയ്ഡൺ, സൌത്ത് ഈസ്റ്റ്)
  3. ജോഹാന ജേക്കബ്ബ് (ലിംക ലിവർപൂൾ, നോർത്ത് വെസ്റ്റ്).

സിനിമാറ്റിക് ഡാൻസ് (കിഡ്സ്):-

  1. റബേക്ക ജിജോ (ബി.സി.എം.സി. ബർമിംഗ്ഹാം, മിഡ്ലാൻഡ്സ്)
  2. ജാൻവി ജയേഷ് നായർ (വിൽറ്റ്ഷയർ മലയാളി അസ്സോസ്സിയേഷൻ, സൌത്ത് വെസ്റ്റ്)
  3. റ്റിയ മരിയ പ്രിൻസ് (നോർവിച്ച് മലയാളി അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ).

സിനിമാറ്റിക് ഡാൻസ് (സബ്ബ് ജൂണിയർ):-

  1. മരിയ രാജു (ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ, യോർക്ക്ഷയർ ആൻഡ് ഹംബർ)
  2. ദയ പ്രേം നായർ (കെ.സി.ഡബ്ള്യു.എ. ക്രോയ്ഡൺ, സൌത്ത് ഈസ്റ്റ്)
  3. ജോർജ്ജ് ജോ പഴയാറ്റിൽ (നോർവിച്ച് മലയാളി അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ).

സിനിമാറ്റിക് ഡാൻസ് (ജൂണിയർ):-

  1. ടോണി അലോഷ്യസ് (ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ)
  2. ഹന്ന വിക്ടർ (വിൽറ്റ്ഷയർ മലയാളി അസ്സോസ്സിയേഷൻ, സൌത്ത് വെസ്റ്റ്)
  3. ഫ്രെഡറിക് ഫ്രാൻസിസ് പ്രിൻസ് (നോർവിച്ച് മലയാളി അസ്സോസിയേഷൻ, ഈസ്റ്റ് ആംഗ്ളിയ).

സിനിമാറ്റിക് ഡാൻസ് (സീനിയർ):-

  1. റിനു ജോസഫ് (വിൽറ്റ്ഷയർ മലയാളി അസ്സോസ്സിയേഷൻ, സൌത്ത് വെസ്റ്റ്)
  2. അഖില അജിത് (ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ)
  3. റിയ കുര്യൻ ബിൽട്ടൻ (ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ, യോർക്ക്ഷയർ ആൻഡ് ഹംബർ).

ഡ്രംസ് (സബ്ബ് ജൂണിയർ):-

  1. ജോസഫ് അബ്രാഹം ജൂബി (നോർവിച്ച് മലയാളി അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ)
  2. അലൻ ബഷീർ
    (വിൽറ്റ്ഷയർ മലയാളി അസ്സോസ്സിയേഷൻ, സൌത്ത് വെസ്റ്റ്)
  3. ഫ്ളെവിൻ സജു (ബർമിംഗ്ഹാം കേരള വേദി, മിഡ്ലാൻഡ്‌സ്).

ഡ്രംസ് (ജൂണിയർ):-

  1. ആൻഡ്രു റോജൻ (എസ്സ്.എം.എ. ഗ്ളാസ്സ്ഗോ, സ്കോട്ട്ലൻഡ്)
  2. മെൽവിൻ മാക്സ് ജിപ്സൺ (നോർമ മാഞ്ചസ്റ്റർ, നോർത്ത് വെസ്റ്റ്)
  3. ജോർജ്ജ് ഡിക്സ് (എൻ.എം.സി.എ. നോട്ടിംഗ്ഹാം, മിഡ്ലാൻഡ്‌സ്).

ഡ്രംസ് (സീനിയർ):-

  1. നന്ദന സത്യപാൽ (ലീഡ്‌സ് മലയാളി അസ്സോസ്സിയേഷൻ, യോർക്ക്ഷയർ ആൻഡ് ഹംബർ).

പ്രസംഗം – ഇംഗ്ളീഷ് (സബ്ബ് ജൂണിയർ):-

  1. ദിയ എലീസ ജോർജ്ജ് (ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഒർഗനൈസേഷൻ, യോർക്ക്ഷയർ ആൻഡ് ഹംബർ)
  2. സച്ചിൻ ഡാനിയൽ (കീലി മലയാളി അസ്സോസ്സിയേഷൻ, യോർക്ക്ഷയർ ആൻഡ് ഹംബർ)
  3. ജൂഡിത് ടോമി ( കെ.സി.എഫ്. വാറ്റ്ഫോർഡ്, ഈസ്റ്റ് ആംഗ്ളിയ)
  4. എന്യ ബിജു (എയ്ൽസ്ബറി മലയാളി സമാജം, സൌത്ത് വെസ്റ്റ്).

പ്രസംഗം – ഇംഗ്ളീഷ് (ജൂണിയർ):-

  1. ടോണി അലോഷ്യസ് (ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ)
  2. അഡേൽ ബഷീർ (വിൽറ്റ്ഷയർ മലയാളി അസ്സോസ്സിയേഷൻ, സൌത്ത് വെസ്റ്റ്)
  3. ആര്യ ദാസ് (ബി.സി.എം.സി. ബർമിംഗ്ഹാം, മിഡ്ലാൻഡ്സ്).

പ്രസംഗം – മലയാളം (സബ്ബ് ജൂണിയർ):-

  1. മാത്യു പ്രകാശ് (സീമ ഈസ്റ്റ്ബോൺ, സൌത്ത് ഈസ്റ്റ്)
  2. ആൽഡ്‌റിക് ജയ്സൺ മണവാളൻ (ജി.എം.എ. ഗ്ളോസ്റ്റർഷയർ, സൌത്ത് വെസ്റ്റ്).

പ്രസംഗം – മലയാളം (ജൂണിയർ):-

  1. ടെസ്സ സൂസൻ ജോൺ (സി.എം.എ. കേംബ്രിഡ്ജ്, ഈസ്റ്റ് ആംഗ്ളിയ)
  2. മെറീന പ്രകാശ് (സീമ ഈസ്റ്റ്ബോൺ, സൌത്ത് ഈസ്റ്റ്)
  3. മാർട്ടിൻ പ്രകാശ് (സീമ ഈസ്റ്റ്ബോൺ, സൌത്ത് ഈസ്റ്റ്).

പ്രസംഗം – മലയാളം (സീനിയർ):-

  1. ജോ വിൽട്ടൻ (ജി.എം.എ. ഗ്ളോസ്റ്റർഷയർ, സൌത്ത് വെസ്റ്റ്)
  2. ബിൻസി വിക്ടർ (ഡബ്ള്യു.എം.എ. വിൽറ്റ്ഷയർ, സൌത്ത് വെസ്റ്റ്)
  3. ജെസ്സിൻ ജോൺ (ബി.സി.എം.സി. ബർമിംഗ്ഹാം, മിഡ്ലാൻഡ്സ്)
  4. ജോമോൾ ജിജി (ബി.സി.എം.സി. ബർമിംഗ്ഹാം, മിഡ്ലാൻഡ്സ്).

നാടോടി നൃത്തം (സബ്ബ് ജൂണിയർ):-

  1. ഈവ മരിയ കുരിയാക്കോസ് (ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ, യോർക്ക്ഷയർ ആൻഡ് ഹംബർ)
  2. നയനിക അശ്വിൻ (എൽമ ലണ്ടൻ, ഈസ്റ്റ് ആംഗ്ളിയ)
  3. മരിയ രാജു (ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ, യോർക്ക്ഷയർ ആൻഡ് ഹംബർ).

നാടോടി നൃത്തം (ജൂണിയർ):-

  1. ടോണി അലോഷ്യസ് (ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ)
  2. നിയ സജേഷ് (ചെംസ്ഫോർഡ് മലയാളി അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ)
  3. ഫ്രെഡറിക് ഫ്രാൻസിസ് പ്രിൻസ് (നോർവിച്ച് മലയാളി അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ).

നാടോടി നൃത്തം (സീനിയർ):-

  1. സിന്ധു രാമചന്ദ്രൻ (നോർമ മാഞ്ചസ്റ്റർ, നോർത്ത് വെസ്റ്റ്)
  2. ഡോ.അഭിലാഷ് നായർ (എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ, മിഡ്ലാൻഡ്സ്)
  3. അഖില അജിത് (ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ).

ഗിറ്റാർ (സബ്ബ് ജൂണിയർ):-

  1. എയ്സൽ ജെയിംസ് വിപിൻ (സി.കെ.സി. കവന്റ്റി, മിഡ്ലാൻഡ്സ്)
  2. ഇവാന അമ്പിപ്പറമ്പിൽ (കെ.സി.ഡബ്ള്യു.എ. ക്രോയ്ഡൺ, സൌത്ത് ഈസ്റ്റ്).

ഗിറ്റാർ (ജൂണിയർ):-

  1. ജെയ്സ് ഇമ്മാനുവൽ (ഡി.കെ.സി. പൂൾ, സൌത്ത് ഈസ്റ്റ്)
  2. കെവിൻ ക്ളീറ്റസ് (ജി.എ.സി.എ. ഗിൽഡ്ഫോർഡ്, സൌത്ത് ഈസ്റ്റ്).

കീ ബോർഡ് (സബ്ബ് ജൂണിയർ):-

  1. വൈഗ ദിലീപൻ (സംഗീത ഓഫ് യു കെ ക്രോയ്ഡൻ, സൌത്ത് ഈസ്റ്റ്)
  2. ഏഡ്റിയൽ സൈലസ് വിപിൻ (സി.കെ.സി. കവന്റ്റി, മിഡ്ലാൻഡ്സ്)
  3. മാനവ് ജിതേഷ് (ഓക്സ്ഫോർഡ് മലയാളി സമാജം, സൌത്ത് വെസ്റ്റ്).

കീ ബോർഡ് (ജൂണിയർ):-

  1. കെവിൻ ടൈറ്റസ് (സി.എം.എ. കാർഡിഫ്, വെയിൽസ്)
  2. ആൽവിൻ അരുൺ തോമസ് (ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ)
  3. അദ്വിക അമ്പിപ്പറമ്പിൽ (കെ.സി.ഡബ്ള്യു.എ. ക്രോയ്ഡൺ, സൌത്ത് ഈസ്റ്റ്).

കീ ബോർഡ്‌ (സീനിയർ):-

  1. ആനി അലോഷ്യസ് (ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ).

മോഹിനിയാട്ടം (സബ്ബ് ജൂണിയർ):-

  1. ഇവ മരിയ കുരിയാക്കോസ് (ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ, യോർക്ക്ഷയർ ആൻഡ് ഹംബർ)
  2. ഹന്ന ജോൺസൺ (എസ്സ്.എം.എ. സ്കന്തോർപ്, യോർക്ക്ഷയർ ആൻഡ് ഹംബർ)

മോഹിനിയാട്ടം (ജൂണിയർ):-

  1. ഗസൽ സൈമൺ ( എൽമ – 1 ലണ്ടൻ, ഈസ്റ്റ് ആംഗ്ളിയ)
  2. അന്ന കുരീക്കൽ (ബി.എം.കെ.എ. ബെഡ്ഫോർഡ്, ഈസ്റ്റ് ആംഗ്ളിയ).

മോഹിനിയാട്ടം (സീനിയർ):-

  1. ആനി അലോഷ്യസ് (ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷൻ, ഈസ്റ്റ് ആംഗ്ളിയ)
  2. സിന്ധു രാമചന്ദ്രൻ (നോർമ മാഞ്ചസ്റ്റർ, നോർത്ത് വെസ്റ്റ്)
  3. രജിത നമ്പ്യാർ (ഡബ്ള്യു.എം.എ. വിൽറ്റ്ഷയർ, സൌത്ത് വെസ്റ്റ്).

മോണോ ആക്ട് (സബ് ജൂനിയർ):-

  1. റോഷ്‌ന ജോൺ (സ്കന്തോർപ്പ് മലയാളി അസോസിയേഷൻ, യോർക് ഷെയർ & ഹംമ്പർ)
  2. പ്രണവ് ജ്യോതി (മലയാളി അസോസിയേഷൻ ഓഫ് സൗത്താംപ്റ്റൺ)
  3. ഫെലിക്സ് മാത്യു ( ലിവർപൂൾ മലയാളി അസോസിയേഷൻ, നോർത്ത് വെസ്റ്റ് )

മോണോ ആക്ട് (ജൂനിയർ):-

  1. അഞ്ജലി ജോ പഴയാറ്റിൽ (നോർവിച്ച് മലയാളി അസോസിയേഷൻ, ഈസ്റ്റ് ആംഗ്ലിയ)
  2. സൈറാ ജിജോ (ബി.സി.എം.സി, മിഡ്ലാൻഡ്സ്)

മോണോ ആക്ട് (സീനിയർ):-

  1. റീജ ജോസഫ് (കീത് ലി മലയാളി അസോസിയേഷൻ, യോർക് ഷെയർ & ഹംമ്പർ)
  2. നിശാന്ത് ഗോപിനാഥ് (വിൽഷെയർ മലയാളി അസോസിയേഷൻ, സൗത്ത് വെസ്റ്റ് )
  3. അശ്വതി പ്രസന്നൻ (മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക്‌പോർട്ട്, നോർത്ത് വെസ്റ്റ് )

പദ്യപാരായണം (സബ് ജൂനിയർ):-

  1. അലക്സാ പുല്ലക്കാട്ട് (ബി.സി.എം. സി, മിഡ്ലാൻഡ്സ്)
  2. മൈക്കിൾ പ്രകാശ് ( സീമാ
    ഈസ്റ്റ്ബോൺ, സൗത്ത് ഈസ്റ്റ് )
  3. ജോഷ്വ വിക്ടർ (വിൽഷെയർ മലയാളി അസോസിയേഷൻ, സൗത്ത് വെസ്റ്റ് )

പദ്യപാരായണം (ജൂനിയർ):-

  1. ട്രിഷാ സുധി ( ചെംസ്ർലൻ
    ഡ് മലയാളി അസോസിയേഷൻ, ഈസ്റ്റ് ആംഗ്ലിയ)
  2. സൈറാ ജിജോ (ബി സി.എം.സി, മിഡ്ലാൻഡ്സ്)
  3. ടെസ്സാ സൂസൺ ജോൺ (കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ, ഈസ്റ്റ് ആംഗ്ലിയ)

പദ്യപാരായണം (സീനിയർ):

  1. സാജു വർഗ്ഗീസ് ( എർഡിംങ്ൺ മലയാളി അസോസിയേഷൻ, മിഡ്ലാൻഡ്)
  2. ഷാരോൺ ജേക്കബ് (സ്കന്തോർപ്പ് മലയാളി അസോസിയേഷൻ,
    യോർക് ഷെയർ & ഹംമ്പർ)
  3. ലീനുമോൾ ചാക്കോ (സ്കന്തോർപ്പ് മലയാളി അസോസിയേഷൻ,
    യോർക് ഷെയർ & ഹംമ്പർ)

സോളോ സോംഗ് (കിഡ്സ് – മലയാളം/ഇംഗ്ലീഷ്):-

  1. ജാൻവി ജയേഷ് നായർ (വിൽ ഷെയർ മലയാളി അസോസിയേഷൻ, സൗത്ത് വെസ്റ്റ് )
  2. ആൻ എലിസബത്ത് ജോബി(ബേസിംങ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ സൗത്ത് വെസ്റ്റ്)
  3. എഡ്വിൻ ആൻഡ്രൂസ് റോയ് (മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക് പോർട്ട്, നോർത്ത് വെസ്റ്റ് )

സോളോ സോംഗ് ( സബ് ജൂനിയർ):-

  1. ജോഹന്ന ജേക്കബ് ( ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ, നോർത്ത് വെസ്റ്റ് )
  2. ഇസബെൽ ഫ്രാൻസീസ് ( ലിവർപൂൾ മലയാളി അസോസിയേഷൻ, നോർത്ത് വെസ്റ്റ്)
  3. ഫെബിയ ജിസ്മോൻ (വാറിംഗ്ടൺ മലയാളി അസോസിയേഷൻ, നോർത്ത് വെസ്റ്റ് )

സോളോ സോംഗ് (ജൂനിയർ):-

  1. ജീവൻ ടെന്നി (വോക്കിംങ്ങ് മലയാളി അസോസിയേഷൻ, സൗത്ത് ഈസ്റ്റ്)
  2. അന്ന ജിമ്മി (ബി.സി.എം.സി, മിഡ്ലാൻഡ്സ്)
  3. അഡേൽ ബഷീർ (വിൽഷെയർ മലയാളി അസോസിയേഷൻ, സൗത്ത് വെസ്റ്റ് )

സോളോ സോംഗ് (സീനിയർ):-

  1. ആനി അലോഷ്യസ് (ലൂട്ടൻ കേരളെെറ്റ്സ്, ഈസ്റ്റ് ആംഗ്ലിയ)
  2. സാജു വർഗ്ഗീസ് (എർഡിംങ്ടൺ മലയാളി അസോസിയേഷൻ, മിഡ്ലാൻഡ്സ് )
  3. ജിസ്മോൾ ജോസ് (മലയാളി അസോസിയേഷൻ ഓഫ്
    സ്റ്റോക്ക്പോർട്ട്, നോർത്ത് വെസ്റ്റ് )

സ്റ്റോറി ടെല്ലിംഗ് (കിഡ്സ് – ഇംഗ്ലീഷ് / മലയാളം):-

  1. ജാൻവി ജയേഷ് നായർ (വിൽഷെയർ മലയാളി അസോസിയേഷൻ, സൗത്ത് വെസ്റ്റ്)
  2. നോഹ എബ്രഹാം ആൻ്റണി (വോക്കിംഗ് മലയാളി അസോസിയേഷൻ, സൗത്ത് ഈസ്റ്റ്)
  3. അമിലിയ സാറാസ് (സൗത്തെൻഡ് മലയാളി അസോസിയേഷൻ, ഈസ്റ്റ് ആംഗ്ലിയ)

വയലിൻ (സബ് ജൂനിയർ):-

  1. എയ്ഡീൻ ടൈറ്റസ് (കാർഡിഫ് മലയാളി അസോസിയേഷൻ, വെയിൽസ്)
  2. ഓം ദേവ് (നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ, നോർത്ത് വെസ്റ്റ് )
  3. സ്റ്റീവ് ലൂബി മാത്യൂസ് (എൽമ1, ഈസ്റ്റ് ആംഗ്ലിയ)

വയലിൻ (ജൂനിയർ):-

  1. ഫ്രെയാ സാജു (ബർമിംങ്ഹാം കേരള വേദി,മിഡ്ലാൻഡ്സ് )
  2. കെവിൻ ടൈറ്റസ് (കാർഡിഫ് മലയാളി അസോസിയേഷൻ, വെയിൽസ്)
  3. ഒലിവിയ എഡിസൻ (ഒരുമ ബെറിൻസ്ഫീൽഡ്, സൗത്ത് വെസ്റ്റ്)

വയലിൻ (സീനിയർ):-
ശാന്തി വർഗീസ് (സ്കന്തോർപ്പ് മലയാളി അസോസിയേഷൻ, യോർക് ഷെയർ & ഹംമ്പർ)

നാട്യ മയൂരം

മരിയ രാജു ( ഈസ്റ്റ് യോർക് ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ, യോർക് ഷെയർ & ഹംമ്പർ)

ഭാഷാ കേസരി

കെവിൻ ടൈറ്റസ് (കാർഡിഫ് മലയാളി അസോസിയേഷൻ, വെയിൽസ്)

വ്യക്തിഗത ചാമ്പ്യൻമാർ

കിഡ്സ് – ജാൻവി ജയേഷ് നായർ (വിൽഷെയർ മലയാളി അസോസിയേഷൻ, സൗത്ത് വെസ്റ്റ് )

സബ് ജൂനിയർ – മരിയ രാജു ( ഈസ്റ്റ് യോർക് ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ (ഇ വൈ സി ഒ), യോർക് ഷെയർ & ഹംമ്പർ)

ജൂനിയർ – ടോണി അലോഷ്യസ് (ലൂട്ടൺ കേരളൈറ്റ്സ്, ഈസ്റ്റ് ആംഗ്ലിയ)

സീനിയർ – ആനി അലോഷ്യസ് ലൂട്ടൺ കേരളൈറ്റ്സ്, ഈസ്റ്റ് ആംഗ്ലിയ)

കലാപ്രതിഭ

ടോണി അലോഷ്യസ് (ലൂട്ടൺ കേരളൈറ്റ്സ്, ഈസ്റ്റ് ആംഗ്ലിയ)

കലാതിലകം

ആനി അലോഷ്യസ് (ലൂട്ടൺ കേരളൈറ്റ്സ്, ഈസ്റ്റ് ആംഗ്ലിയ)

ചാമ്പ്യൻ അസ്സോസ്സിയേഷൻ:-

  1. ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷൻ – 37 പോയിന്റ്
  2. വിൽറ്റ്ഷയർ മലയാളി അസ്സോസ്സിയേഷൻ – 36 പോയിന്റ്
  3. ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ – 27 പോയിന്റ്
  4. ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി – 22 പോയിന്റ്.
  5. നോർവിച്ച് മലയാളി അസ്സോസിയേഷൻ – 17 പോയിന്റ്.
  6. സ്കന്തോർപ്പ് മലയാളി അസ്സോസ്സിയേഷൻ – 17 പോയിന്റ്.

ചാമ്പ്യൻ റീജിയൺ:-

  1. ഈസ്റ്റ് ആംഗ്ളിയ റീജിയൺ – 88 പോയിന്റ്
  2. യോർക്ക്ഷയർ ആന്റ് ഹംബർ റീജിയൺ – 62 പോയിന്റ്
  3. മിഡ്‌ലാൻഡ് റീജിയൺ – 51 പോയിന്റ്
  4. സൌത്ത് വെസ്റ്റ് റീജിയൺ – 50 പോയിന്റ്
  5. സൌത്ത് ഈസ്റ്റ് റീജിയൺ – 46 പോയിന്റ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.