അറുപത്തിയഞ്ചാം വയസ്സില്‍ ജോലിയില്‍ നിന്നും റിട്ടയര്‍മെന്റ് ചെയ്യണമെന്ന നിയമം ബ്രിട്ടനില്‍ നിര്‍ത്തലാക്കി. ഡീഫോള്‍ട്ട് റിട്ടയര്‍മെന്റ് ഏജ് (എഡിആര്‍) സംവിധാനമാണ് നിര്‍ത്തലാക്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചത്. ഇതോടെ അറുപത്തിയഞ്ച് വയസ്സ് കഴിഞ്ഞാലും വേണമെങ്കില്‍ ജീവനക്കാരന് ജോലിയില്‍ തുടരാന്‍ ജീവനക്കാര്‍ക്ക് കഴിയും. തൊഴില്‍ദാതാവിന് ഇവരെ റിട്ടയര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കാന്‍ സാധിക്കില്ല. ഇതുവരെ 65 വയസ് കഴിഞ്ഞവരെ അധികൃതര്‍ക്ക് പ്രായമായെന്നും പറഞ്ഞു പിരിച്ചു വിടുവാനുള്ള അവകാശമുണ്ടായിരുന്നു, തന്മൂലം ആരോഗ്യമുണ്ടായിട്ടും പലര്‍ക്കും ജോലിയില്‍ തുടരാന്‍ കഴിഞ്ഞിരുന്നില്ല.
2006ലാണ് സര്‍ക്കാര്‍ ഡീഫോല്ട്ട് റിട്ടയര്‍മെന്റ് നിയമം കൊണ്ടു വരുന്നത്. എന്നാല്‍ 2011 ജനുവരിയില്‍ ഈ നിയമ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2011 ഒക്ടോബര്‍ ഒന്നു മുതലാണ് നിരോധന നിയമം നിലവില്‍ വരികയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതോടെയാണ് ഈ മാസം നിരോധന നിയമം പ്രാബല്യത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൂടുതലായും പ്രായമായവര്‍ക്കാണ് ഈ നിയമം സഹായകമാവുക. അതേ സമയം യുവാക്കള്‍ക്ക് അവസരം നിഷേധിക്കുന്നതാണ് ഈ നടപടിയെന്നും കടുത്ത ആക്ഷേപമുണ്ട്. നിലവില്‍ 16 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ അഞ്ചിലൊന്ന് പേരും തൊഴില്‍ രഹിതരായി തുടരുകയാണ്. സര്‍ക്കാരിന്റെ ഈ തീരുമാനം പ്രാബല്യത്തില്‍ വന്നതോട് കൂടി ഇവരുടെ തൊഴില്‍ സാധ്യതയാണ് മങ്ങിയിരിക്കുന്നത്.
2011ല്‍ നിര്‍ബന്ധിത റിട്ടയര്‍മെന്റിനായി ആരു മാസത്തെ നോട്ടീസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പ്രമുഖ റിസര്‍ച്ച് ഗ്രൂപ്പായ സീനിയേര്‍സ് ലോബി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തോളം ജീവനക്കാരെ 2009 കാലഘട്ടത്തില്‍ ജോലിയില്‍ നിന്നും നിര്‍ബന്ധിച്ച് വിരമിപ്പിച്ചിട്ടുണ്ട്. 65 വയസെന്ന ഈ പ്രായപരിധി ഒഴിവാക്കിയതോടു കൂടി സര്‍ക്കാരിന് 1500 കോടി പൌണ്ടിന്റെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നത്. എന്നാല്‍ വ്യാവസായികളുടെ സംഘടനയ്ക്ക് ഈ തീരുമാനത്തെ കുറിച്ച് അത്ര മതിപ്പൊന്നുമില്ല, തൊഴില്‍ മേഖലയില്‍ അനിശ്ചിതാവസ്ഥ ഉണ്ടാകുമെന്നാണ് ഇവരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല