1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2011

അമിതമായാല്‍ അമൃതും വിഷമെന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍, വിശ്വാസമൊക്കെ നല്ലത് തന്നെ എന്നാല്‍ അതിര്ക ടന്ന വിശ്വാസം ജന്മം കൊണ്ട് ബ്രിട്ടീഷുകാരനായ ബിയാന്ഷിയുടെ കാഴ്ച തന്നെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. നിന്റെ വലത് കണ്ണ് നിനക്ക് പാപഹേതുവാകുന്നുവെങ്കില്‍ അത് ചൂഴ്‌ന്നെടുത്ത് ദൂരെയെറിഞ്ഞുകളയുക എന്ന ബൈബിള്‍ഭാഗം അന്വര്‍ത്ഥമാക്കുകയാണ് ആല്‍ഡോ ബിയാന്‍ഷി ചെയ്തിരിക്കുന്നത്. ഞായറാഴ്ചകുര്‍ബാനമധ്യേയാണ് ബിയാന്‍ഷി തന്റെ കൈകള്‍കൊണ്ട് വലത് കണ്ണ് ചൂഴ്‌ന്നെടുത്തത്.

ഭയന്നുവിറച്ച ബിയാന്‍ഷിയുടെ മാതാവ് പള്ളിവികാരിയുടെ സഹായം തേടിയെങ്കിലും രക്ഷയുണ്ടായില്ല. ഹോസ്പിറ്റലിലെത്തിയെങ്കിലും ബയാന്‍ഷിക്ക് കാഴ്ച തിരിച്ചു നല്‍കാന്‍ അവര്‍ക്കുമായില്ല. ഒരു അശരീരി ശബ്ദം കേട്ടാണ് താനിതിനു മുതിര്‍ന്നതെന്നാണ് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ‘മനുഷ്യനതീതമായ ശക്തിക്കേ ഇങ്ങനെയൊക്കെ ചെയ്യാനാകൂ ‘–ഡോ. ഗിനോ വാര്‍ഷി പറഞ്ഞു.

എന്തായാലും ഈ സംഭവത്തിനുശേഷവും ഭയന്നു വിറച്ച് പുരോഹിതന്‍ കുര്‍ബാന തുടര്‍ന്നു. ഇത്രയും ചോര ഞാനിതുവരെ കണ്ടിട്ടില്ലെന്ന് കമന്റും പാസാക്കി. എന്തൊക്കെയായാലും 46 കാരനായ ബിയാന്‍ഷിക്ക് കാഴ്ച നഷ്ടമായത് മിച്ചം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.