മാഞ്ചെസ്റര്‍:പരിശുദ്ധ അമ്മയോടുള്ള വിശ്വാസവഴിയിലെ മലയാളിയുടെ പ്രഘോഷണത്തില്‍ ഇംഗ്ലീഷ് കമ്യൂണിറ്റിയും പങ്കു ചേര്‍ന്നപ്പോള്‍ മാഞ്ചസ്റ്റര്‍ പുതിയൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു.മാഞ്ചെസ്റര്‍ തെരുവീഥികളിലൂടെ കയ്യില്‍ കൊന്ത ഉരുട്ടികൊണ്ടും ചുണ്ടില്‍ ജപമാല മാത്രം ചൊല്ലികൊണ്ടും വിശ്വാസികള്‍ നടന്നപോള്‍ നാട്ടിലെ പരിശുദ്ധ അമ്മയുടെ പെരുന്നാള്‍ പ്രതീതിയായിരുന്നു നിഴലിച്ചത്.
രാവിലെ 10 മുതല്‍ റഷോമിലെ സെന്റ് എഡ്വേര്‍ഡ് പള്ളിയില്‍ നിന്നാണ് റാലി ആരംഭിച്ചത്. മലയാളികളും ഇംഗ്ളീഷ് കമ്യൂണിറ്റിയില്‍പ്പെട്ടവരും ഉള്‍പ്പെടെ ആയിരങ്ങള്‍ റാലിയില്‍ പങ്കെടുത്തു. ഇംഗ്ളണ്ട് ക്രിസ്ത്യന്‍ ലൈഫ് മൂവ്മെന്റിന്റേയും മലയാളി കമ്യൂണിറ്റിയുടെയും സാല്‍ഫോര്‍ഡ് രൂപതയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് റാലി നടന്നത്.പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം പ്രദക്ഷിണത്തിന്റെ ഏറ്റവും മുന്നിലായി നീങ്ങി. മുത്തുക്കുടകളും ചെണ്ടമേളങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി.
സെന്റ് എഡ്വേര്‍ഡ് പള്ളിയില്‍ നിന്നും ആരംഭിച്ച റാലി തുര്‍ലോ സ്ട്രീറ്റ്, വിമ്സലോ റോഡ്, വില്‍ബ്രഹാം റോഡ്, ഹാര്‍ട്ട് റോഡ്, യു ട്രി റോഡ്, വിറ്റ്മോര്‍ റോഡ് എന്നിവിടങ്ങളിലൂടെ രണ്ട് മൈല്‍ താണ്ടി പ്ളാറ്റ്ഫില്‍ഡ് പാര്‍ക്കില്‍ സമാപിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യുക
വീഡിയോ ചുവടെ കൊടുക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല