ബിര്‍ക്കിന്‍ഹെഡ്ഡ്: സെന്റ് ജോസഫ് ആര്.സി സെന്റര്‍ വിറാലിന്റെ മദ്ധ്യസ്ഥനായ വിശുദ്ധ യൌസേപ്പ് പിതാവിന്റേയും വിശുദ്ധ അðഫോന്സാമ്മയുടേയും സംയുക്ത തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ബിര്ക്കിന്ഹെഡ്ഡില് ആഘോഷിക്കുന്നു. ഒക്ടോബര്‍ 9 ഞായറാഴ്ച അപ്ടന് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന ജപമാലാ സമര്‍പ്പണ സമാപനത്തിനും തുടര്‍ന്ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്കും പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജപമാലാ സമര്‍പ്പണം, നൊവേന, 3.30ന് ഫാ. പോള്‍ പൂവത്തിങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, ഫാ. ഫിലിപ് കുഴിപ്പറമ്പില്‍ സിഎംഐ തിരുനാള്‍ സന്ദേശം നല്‍കും. അഞ്ചിന് പ്രദക്ഷിണം, വാഴ്വ്. തുടര്‍ന്ന് നേര്‍ച്ച വിളമ്പ്. അടിമ വയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൌകര്യം ഉണ്ടായിരിക്കും.ഏഴിന് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം. ഫാ. നിക്കോളാസ് കെന്‍ ഉദ്ഘാടനം ചെയ്യും. സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ക്കു ശേഷം ഫാ. പോള്‍ പൂവത്തിങ്കലിന്റെ ഭക്തിഗാനമേളയോടു കൂടി തിരുനാള്‍ സമാപിക്കും. തിരുóാള്‍ തിരുക്കര്മ്മങ്ങളിð പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഷൂസ്ബറി രൂപതാ സിറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
സാജിത്ത് കെ തോമസ്:01512002933,
പൌലോസ് : 01515122871
ജോര്‍ജ്ജ് : 07411456111
പള്ളിയുടെ വിലാസം:
St.Joseph’s Church,Upton,Moreton Road,Wirral, CH49 6LJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല