യു കെ യിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളിലൊന്നായ നോട്ടിംഗ് ഹാം മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനും കൂടി യുക്മയില്‍ ചേന്നു ഈസ്റ് ആന്റ് വെസ്റ് മിഡ്ലാന്‍ഡ്സ് റീജിയന് കരുത്തു പകരുന്നതോടെ യു കെ യില്‍ മെംബര്‍ അസ്സോസിയേഷനുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് റിജിയണല്‍ പ്രസിഡന്റ് ഇഗ്നേഷ്യസ് പെട്ടേലിന്റെ സാരഥ്യത്തില്‍ പുതിയ മാനങ്ങള്‍ തേടുന്ന ഈ റീജിയന്.യുക്മയുടെ ആവിര്‍ഭാവത്തിനു കാരണമായ ലെസ്റര്‍ സമ്മേളനത്തിള് പങ്കെടുക്കുകയും അന്നു മുതല്ക്കേ യുക്മയോട് അനുഭാവം പുലര്‍ത്തിവരികയും ചെയ്തിരുന്ന സംഘടനയാണ് എന്‍ എം സി എ.
യുക്മ മിഡ്ലാന്‍ഡ്സ് റീജിയന്റെ മുന്‍ കോര്‍ഡിനേറ്ററും ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന ശ്രീ മാമ്മന്‍ ഫിലിപ്പും യുക്മ വൈസ് പ്രസിഡന്റ് ശ്രീ വിജി കെ പിയും ചേര്‍ന്നു 2011 മേയില്‍ എന്‍ എം സി എയുടെ ഈസ്റര്‍ പ്രോഗ്രാമിനോടനുബന്ധിച്ചുള്ള കമ്മിറ്റിയിലും ജെനറര്‍ ബോഡിയിലും പങ്കെടുക്കുകയും യുക്മയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് എന്‍ എം സി എയെ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അതനുസരിച്ച് എന്‍ എം സി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സര്‍വശ്രീ മനു സക്കറിയ, അജിത് അലക്സ്, ലിജോ ജോണ്‍ എന്നിവരെ യുക്മയില്‍ ചേരുന്നതിനേപ്പറ്റി വിശകലനം ചെയ്യുന്നതിന് എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തുകയും ചെയ്തു. അതിന്റെ പരിണത ഫലമായാണ്2011 സെപംബര്‍ 15 ന് നടന്ന ഓണാഘോഷപരിപാടിയോടനുബന്ധിച്ചുള്ള കമ്മിറ്റിയില്‍ വച്ച് പ്രസിഡന്റ് ശ്രീ കുരുവിള തോമസിന്റെയും സെക്രട്ടറി ജോണി വി തോമസിന്റെയും നേതൃത്വത്തിലുള്ള അസ്സോസിയേഷന്റെ ജെനറല്‍ ബോഡി ഐക്യകണ്ഠേന യുക്മയില്‍ ചേന്നു പ്രവര്‍ത്തിക്കുന്നതിനുള്ള തീരുമാനമെടുത്തത്.
യുക്മയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും യുക്മ എന്ന സംഘടനയും അതിന്റെ പ്രവര്‍ത്തങ്ങളും യു കെയിലെ മലയാളികളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനും ഏകോപനത്തിനും അത്യന്താപേക്ഷിതമാണെന്നു തിരിച്ചറിഞ്ഞതുമാണ് യുക്മയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ച്തെന്നു സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. നോട്ടിംഗ് ഹാം മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്റെ പരമാവധി അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 2011 ഒക്റ്റോബ? 22ന് കേരളാ ക്ളബ് നനീറ്റന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന റിജിയണല്‍ കലാമേളല് പങ്കെടുക്കുമെന്നും പ്രസിഡന്റ് ശ്രീ കുരുവിള തോമസ് അറിയിച്ചു.
ഈ റിജിയനില്‍ നിന്നുള്ള യുക്മ നാഷണല്‍ വൈസ് പ്രസിഡന്റുമാരായ ശ്രീ വിജി കെ പി, ശ്രീമതി ബീന സെന്‍സ് എന്നിവരും യുക്മയുടെ മിഡ്ലാന്‍ഡ്സ് റീജിയണല്‍ ഭാരവാഹികളും എന്‍ എം സി എയുടെ ആഗമനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി അറിയിക്കുകയും ഈ റിജിയനില്‍ യുക്മയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാത്ത പ്രമുഖ അസ്സോസിയേഷനുകളായ ലെസ്റര്‍ കേരള കമ്മ്യൂണിറ്റിയും ഡെര്‍ബി മലയാളി അസ്സോസിയേഷനും കൂടി ചേര്‍ന്നു ഈ റിജിയന് പൂര്‍ണ്ണത കൈവരുത്തുമെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല