മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ആരുമുണ്ടാകില്ല. ഓഫിസില്‍നിന്ന് വന്നാലും ഓഫിസിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ തൊട്ട് നൂറുകൂട്ടം കാര്യങ്ങള്‍ ഫോണിലൂടെ സാധിക്കുന്നവരാണ് കൂടുതല്‍പേരും. ഒരു കാര്യവുമില്ലെങ്കിലും ആരെയെങ്കിലും ഫോണ്‍ ചെയ്യുകയെന്നയെന്നതും ചിലരുടെ പ്രശ്നമാണ്. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞ് മറിയുകയാണ് എന്നാണ് ലഭിക്കുന്ന സൂചന. വേറെ പ്രശ്നമൊന്നുമില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എട്ടില്‍ ഒരാള്‍ക്ക് പങ്കാളിയെക്കാള്‍ ഇഷ്ടം മൊബൈല്‍ ഫോണിനോടാണ്.
അതായത് പങ്കാളിയോടൊപ്പം ചെലവഴിക്കേണ്ട സമയം മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടണിലെ ഓരോരുത്തരും രാത്രികളില്‍ 48 മിനിറ്റോളം മൊബൈല്‍ ഫോണുമായി ചെലവഴിക്കുന്നുണ്ടെന്നാണ് അറിയുന്നത്. കുടുംബബന്ധങ്ങളില്‍ വരെ വലിയ വിള്ളലുകള്‍ ഉണ്ടാക്കുന്ന ഈ മൊബൈല്‍ ഫോണ്‍ മാനിയ ഗുരുതരമായ പ്രശ്നമാണെന്ന് മനഃശാസ്ത്രവിദഗ്ദര്‍ പറയുന്നു.
ട്വിറ്ററില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നതിനും മെയില്‍ അയക്കുന്നതിനും ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനുമായി ധാരാളം സമയമാണ് ഓരോരുത്തരും ഫോണില്‍ ചെലവഴിക്കുന്നത്. ഇതിനൊക്കെ പുറമെയാണ് മറ്റുള്ളവരെ വിളിക്കാന്‍വേണ്ടി ഉപയോഗിക്കുന്ന സമയം. അഞ്ചിലൊരു പുരുഷന്‍ തങ്ങളുടെ മൊബൈല്‍ ഫോണുമായി കിടപ്പറയിലേക്ക് പോകുന്നവരാണ്. അവിടെ കിടന്നും ഈ ഫോണ്‍ ഉപയോഗം ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും. അങ്ങനെ പതുക്കെ പങ്കാളിയുമായുള്ള ബന്ധം പ്രശ്നമായിക്കൊണ്ടിരിക്കും.
കൂട്ടംകൂടി നില്‍ക്കുമ്പോഴും ബ്രിട്ടണിലെ യുവാക്കളും യുവതികളും മൊബൈല്‍ ഫോണില്‍ മറ്റുള്ളവരോട് ഉറക്കെ സംസാരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടിക്കിടയിലും മറ്റും ഫോണില്‍ സംസാരിക്കുന്നവരെ കാണാന്‍ എളുപ്പമാണെന്ന് ഗവേഷണം നടത്തിയവര്‍ പറയുന്നു. കൂട്ടത്തില്‍ ഏറ്റവും പ്രശ്നക്കാരന്‍ സ്മാര്‍ട്ട് ഫോണ്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവന്‍ ആണെന്നാണ് പറയുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ എപ്പോഴും തിരക്കിലായിരിക്കുമെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്. ബ്രിട്ടണിലെ ഇരുപത്തിയഞ്ച് വയസില്‍ താഴെ പ്രായമുള്ളവര്‍ രാത്രിയില്‍ ഏതാണ്ട് 94 മിനിറ്റോളം ഫോണില്‍ തന്നെയാണെന്നും ഗവേഷകര്‍ പറയുന്നു.
പുരുഷന്മാര്‍ ഏതാണ്ട് 17 മണിക്കൂറോളം മൊബൈല്‍ ഫോണ്‍ കൈകളില്‍ വെയ്ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ത്രീകള്‍ അല്പം ഭേദമാണ്. പതിനഞ്ച് മണിക്കൂര്‍ നേരം മാത്രമാണ് സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ വെയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല