പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, അനുനിമിഷം വികാസത്തിന്റെ തോത് കൂടിവരികയും ചെയ്യുന്നു. വികാസം കൂടുന്തോറും ഊഷ്മാവ് കുറയും. ഇങ്ങനെ പോയാല്‍ പ്രപഞ്ചം ഒടുവില്‍ ഒരു പടുകൂറ്റന്‍ ഹിമക്കട്ടയായി മാറും!
ഇക്കൊല്ലത്തെ നോബല്‍ സമ്മാനത്തിന് അര്‍ഹമായ ഫിസിക്സിലെ രണ്ട് പഠന ഗവേഷണ പദ്ധതികള്‍ എത്തിച്ചേര്‍ന്ന ഒരേ നിഗമനമാണിത്.
കൊടുംശൈത്യമെന്ന അന്തിമ വിധി. ലോകമാകെ അംഗീകരിച്ചിട്ടുള്ള പ്രപഞ്ചോല്പത്തി സിദ്ധാന്തമാണ് മഹാവിസ്ഫോടനം അഥവാ ബിംഗ്ബാംഗ്. അത് പ്രകാശം 1400 കോടി വര്‍ഷം മുമ്പാണ് പ്രപഞ്ചം ഒരു പൊട്ടിത്തെറിയിലൂടെ ഉത്ഭവിച്ചത്. പൊട്ടിത്തെറിയുടെ സമയം മുതല്‍ പ്രപഞ്ചവികാസവും ആരംഭിച്ചു.
പ്രകാശവര്‍ഷങ്ങള്‍ക്കകലെ നക്ഷത്രങ്ങളിലെ ദ്രവ്യം പൊട്ടിത്തെറിക്കുന്നതിനെയാണ് സൂപ്പര്‍ നോവ എന്നു പറയുന്നത്. പ്രപഞ്ചവികാസം, സൂപ്പര്‍ നോവ എന്നിവയെപ്പറ്റി പുറത്തുവന്ന രണ്ടു പഠനങ്ങള്‍ പ്രപഞ്ചവിജ്ഞാനീയത്തിന്റെ (കോസ്മോളജി) അടിസ്ഥാനം തന്നെ ഇളക്കി.
1998 ലാണ് പഠനങ്ങളുടെ ഫലം പുറത്തുവിട്ടത്. ഇവ രണ്ടും എത്തിയത് ഒരേ നിഗമനത്തിലാണ്. അതായത് പ്രപഞ്ചവികാസം അനുനിമിഷം കൂടിവരുന്നെന്നും ഒടുവില്‍ പ്രപഞ്ചം ഹിമക്കട്ടയായി മാറുമെന്നും. 1988ല്‍ അമേരിക്കയിലെ ലോറന്‍സ് ബര്‍ക്കിലി നാഷണല്‍ ലബോറട്ടറി ആന്‍ഡ് യൂണിവേഴ്സിറ്റി ഒഫ് കാലിഫോര്‍ണിയയില്‍ സോള്‍ പേള്‍മ്യൂട്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ച പഠനപദ്ധതിയായ ‘ ദ സൂപ്പര്‍ നോവ കോസ്മോളജി’ പ്രോജക്ട് 1994ല്‍ ആസ്ട്രേലിയയിലെ വെസ്റ്റ് ക്രീസില്‍ ആസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച ബ്രിയാന്‍ പി. ഷ്മിഡിത്തിന്റെ നേതൃത്വത്തിലുള്ള ‘ദ ഹൈ ഇസഡ് സൂപ്പര്‍നോവ സേര്‍ച്ച് ടീം” എന്നിവയാണ് ഒടുവില്‍ ഒരേ നിഗമനത്തിലെത്തിച്ചേര്‍ന്നത്.
ഭൂമിയിലെയും ബഹിരാകാശത്തെയും കൂറ്റന്‍ ടെലസ്കോപ്പുകള്‍, ശക്തിയേറിയ കംപ്യൂട്ടറുകള്‍ പുതിയ ഡിജിറ്റല്‍ ഇമേജിംഗ് സെന്‍സറുകള്‍ (ഇതിന്റെ കണ്ടുപിടിത്തത്തിനായിരുന്നു 2009 ലെ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം) എന്നിവ ഉപയോഗിച്ച് രണ്ട് സംഘങ്ങളും ഡസന്‍കണക്കിന് സൂപ്പര്‍ നോവകള്‍ പഠനവിധേയമാക്കി. ഭൂമിയോളം മാത്രം വലിപ്പവും അതേസമയം സൂര്യന്റെയത്രയും പിണ്ഡവുമുളള ചില അതിസാന്ദ്ര നക്ഷത്രങ്ങളുണ്ട്.
അവ സൂപ്പര്‍നോവയാല്‍ (പൊട്ടിത്തെറിച്ചാല്‍) ഒരു നക്ഷത്രസമൂഹത്തിനോളം (ഗാലക്സി) വരുന്ന പ്രകാശവികിരണം അതില്‍നിന്ന് ഉണ്ടാകുമെന്നതാണ് നിയമം. എന്നാല്‍, ഇവര്‍ നിരീക്ഷിച്ച സൂപ്പര്‍നോവകളൊന്നും തന്നെ അതിലെത്രയോ ദുര്‍ബലമായ പ്രകാശമേ പുറപ്പെടുവിച്ചുള്ളൂ. നക്ഷത്രങ്ങള്‍ അല്ലെങ്കില്‍ സൂപ്പര്‍നോവകള്‍ കൂടുതല്‍ വേഗത്തില്‍ പരസ്പരം അകന്നുപോകുന്നതിന്റെ ഫലമാണ് ഈ പ്രതിഭാസം. ഇതാണ് ശാസ്ത്രജ്ഞരെ ഇപ്പോഴത്തെ നിഗമനത്തില്‍ എത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല