1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2011

ഹൃദോഗത്തിനും കാന്‍സറിനും പ്രതിവിധിയായി വികസിപ്പിച്ചെടുത്ത സൂപ്പര്‍ബ്രോകോളി വില്‍പ്പനക്കെത്തി. സാധാരണ കോളിഫ്‌ളവര്‍ പോലെയുള്ള ഇതിന് 1.99 യൂറോയാണ് വിപണിവില.ഒറിജിനലിനെക്കാള്‍ മൂന്ന് മടങ്ങ് ആരോഗ്യത്തിന് സഹായകമാണ് ഈ പുത്തന്‍ കോളി.

ബ്രിട്ടനില്‍ ഇന്നുതൊട്ട് വിപണിയിലെത്തുന്ന ഈ കോളി മറ്റിടങ്ങളിലേക്ക് അടുത്ത വര്‍ഷം എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. കോളിയിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോറഫാനിന്‍ എന്ന പോഷകവസ്തുവാണ്കാന്‍സറിനെയും ഹൃദോഗത്തെയും തടഞ്ഞുനിര്‍ത്തുന്നത്. കുടലിലെ പ്രവര്‍ത്തനങ്ങളെ ഈ പോഷകവസ്തു സുഗമമാക്കുന്നു. ഇവിടെ വെച്ച് ഇത് സള്‍ഫോറാഫേന്‍ ആയി മാറുന്നു. ഇത് ഹൃദയസ്തംഭനത്തെ തടഞ്ഞു നിര്‍ത്തുകയും കാന്‍സറിന്റെ ആരംഭദശയിലുള്ള കോശവിഭജനത്തെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു. കാന്‍സറിനെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റിനെ ഉദ്പാദിപ്പാനുള്ള ശേഷിയുമുണ്ട് ഇതിന്.

ബെനെഫോര്‍ട്ടെ എന്ന ഈ പുതിയ കോളി സാധാരണ കോളിയെക്കാള്‍ രണ്ട് മുതല്‍ നാല് മടങ്ങ് വരെ സള്‍ഫോറാഫേന്‍ ഉദ്പാദിപ്പിക്കുന്നു. നോര്‍വിച്ചിലെ ഫുഡ് റിസര്‍ച്ച് ആന്റ് ജോണ്‍ ഇന്‍സ് സെന്റര്‍ ആണ് ബ്രീഡ് വഴി ബെനെഫോര്‍ട്ട് എന്ന കോളി വികസിപ്പിച്ചെടുത്തത്.

ഈ രംഗത്തെ പഠനങ്ങള്‍ക്കും മറ്റും ഈ സംരഭം പുതിയ ദിശാബോധം നല്‍കിയിരിക്കുകയാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊഫസര്‍ റിച്ചാര്‍ഡ് മിത്തെന്‍ പറയുന്നു.ആരോഗ്യ-കാര്‍ഷിക രംഗത്തും സമ്പത്ത് വ്യവസ്ഥയിലും ഇത് വമ്പിച്ച മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് ശാസ്ത്രവകുപ്പ് മന്ത്രി ഡേവിഡ് വില്ലെറ്റ്‌സ് ഇതിനോട് പ്രതികരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.