സ്വന്തം ലേഖകൻ: മൂന്നര വർഷത്തിലധികമായി തുടർന്ന പിണക്കം മാറിയതോടെ ഖത്തറും സൌദിയും ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നുന്നു. ഖത്തർ ഉപരോധം അവസാനിപ്പിച്ച സുപ്രധാന തീരുമാനമെടുത്ത 41ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചതിനെ തുടർന്നാണിത്.ഉച്ചകോടിക്ക് ശേഷം അന്നു തന്നെ സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇൗ ചർച്ചയിൽ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാൻ തീരുമാനിക്കുകയായിരുന്നു. പുതിയ നീക്കങ്ങളെ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന സൌദി മന്ത്രിസഭ യോഗവും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ സൗഹൃദവും നയതന്ത്ര ബന്ധവും ഊഷ്മളമാക്കാൻ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിൽ തീരുമാനിച്ചതായി സൌദി ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ഉച്ചകോടി തീരുമാനിച്ച വിവിധ ഗൾഫ് സംയുക്ത പദ്ധതികളും ചർച്ചയായി.
കൂടിക്കാഴ്ചയിൽ സൌദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ, സഹമന്ത്രി ഡോ. മുസാഇദ് അൽ ഐബാൻ, ഖത്തർ ഉപ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആ ൽ ഥാനി, ശൈഖ് സഊദ് ബിൻ അബ്ദുറഹ്മാൻ ആൽ ഥാനി, ശൈഖ് ഖലീഫ ബിൻ ഹമദ് ആൽ ഥാനി എന്നിവരും പങ്കെടുത്തു. കൂടിക്കാഴ്ചക്ക് ശേഷം അൽ ഉലയിലെ ചരിത്രപ്രധാന കേന്ദ്രങ്ങളിലേക്ക് സൌദി കിരീടാവകാശി ഇവരെ കൂട്ടിക്കൊണ്ടു പോയിരുന്നു.
ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവേസിെൻറ വിമാനം ജനുവരി 11ന് റിയാദിലേക്ക്. ഖത്തർ എയർവേസിെൻറ വെബ്സൈറ്റ് പ്രകാരം ദോഹയിൽനിന്ന് ഉച്ചകഴിഞ്ഞ് 2.50ന് പുറപ്പെട്ട് 3.30നാണ് വിമാനം സൌദിയിൽ എത്തുക. ഖത്തർ വിമാനങ്ങൾ കഴിഞ്ഞ ദിവസം മുതൽ സൌദി അറേബ്യയുടെ വ്യോമപാത ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ആദ്യ വിമാനം കഴിഞ്ഞ വ്യാഴാഴ്ച രാത്രി സൌദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗിലേക്ക് പറന്നിരുന്നു. മൂന്നരവർഷത്തെ ഉപരോധത്തിന് ശേഷം ആദ്യമായാണ് റിയാദിലേക്ക് ഖത്തറിെൻറ വിമാനം ജനുവരി 11ന് പറക്കുന്നത്. ഈ വിമാനത്തിലേക്കുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
കൂടാതെ മൂന്നര വർഷത്തെ ഇടവേളക്ക് ശേഷം ഖത്തർ എയർവേസ് വിമാനങ്ങൾ വീണ്ടും സൌദി അറേബ്യയുടെ വ്യോമപാത ഉപയോഗിക്കാൻ ആരംഭിച്ചു. ആദ്യ വിമാനം വ്യാഴാഴ്ച രാത്രി സൌദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗിലേക്ക് പറന്നു. ഖത്തർ സമയം രാത്രി 8.45ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ക്യൂ.ആർ 1365 വിമാനം ജിദ്ദ നഗരത്തിന് മുകളിലൂടെ ആഫ്രിക്കയിലേക്ക് പറന്നു.
ആഫ്രിക്കൻ പ്രാദേശിക സമയം പുലർച്ച 4.35ന് ജൊഹാനസ് ബർഗ് വിമാനത്താവളത്തിലിറങ്ങി. തങ്ങളുടെ നിരവധി വിമാനങ്ങൾ സൌദി വ്യോമപാതയിലൂടെ വഴിതിരിച്ചുവിടുമെന്നും അതിനുള്ള ഷെഡ്യൂളുകൾ പൂർത്തിയായെന്നും ഖത്തർ എയർവേസ് അധികൃതർ ട്വീറ്റ് ചെയ്തു.
2017 ജൂണിൽ സൌദി അറേബ്യ, ഇൗജിപ്ത്, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറുമായി അവസാനിപ്പിച്ച നയതന്ത്ര ബന്ധം ഇക്കഴിഞ്ഞ ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ സൌദിയിലെ അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് പുനഃസ്ഥാപിച്ചത്. ഇൗ രാജ്യങ്ങളെല്ലാം കഴിഞ്ഞ മൂന്നര വർഷമായി കടൽ, കര, വ്യോമ അതിർത്തികൾ അടച്ച് ഖത്തറിന് പൂർണ ഉപരോധം ഏർപ്പെടുത്തിയിരുന്നു. അൽഉല ഉച്ചകോടിയിൽ ഒപ്പുവെച്ച കരാർ പ്രകാരം ഈ രാജ്യങ്ങളെല്ലാം ഖത്തറുമായുള്ള ഉപരോധം അവസാനിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല