സക്കറിയ പുത്തന്‍കുളം
യോര്‍ക്ക്ഷെയര്‍ ക്ലാനായ കാത്തലിക് അസോസിയേഷന് മൂന്നാമത് വാര്‍ഷികാഘോഷങ്ങളും ഇലക്ഷനും നവംബര്‍ 19 ന് നടക്കും വാര്‍ഷിക റിപ്പോര്‍ട്ടും ബഡ്ജറ്റും അവതരിപ്പിക്കുന്നതിനൊപ്പം വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഇലക്ഷന് മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്റ്റോബര്‍ മുപ്പതിന് മുന്‍പായി പത്രിക സമര്‍പ്പിക്കണം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി നവംബര്‍ അഞ്ച്. പത്രിക ചീഫ് ഇലക്ഷന് കമ്മീഷണര്‍ ജോസ് പരപ്പനാട്ടിനു അയക്കേണ്ടതാണ്.
നവംബര്‍ 19 ന് നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര് ആക്റ്റീവ് പ്രസിഡണ്ട് ജോബി പുളിക്കലിന്റെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജനറല്‍ ബോഡിയിലേക്കുള്ള അജണ്ടകള്‍ ഒക്റ്റോബര്‍ 30 ന് മുന്‍പ് സെക്രട്ടറിക്ക് രേഖാമൂലം അറിയിക്കേണ്ടതാണ്. കൂട്ടായ യോഗങ്ങളെ പ്രതിനിധീകരിച്ചു അജണ്ടകള്‍ സ്വീകരിക്കുന്നതല്ല.
പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജോ: സെക്രട്ടറി, ട്രഷറര്‍, ജോ: ട്രഷറര്‍ , നാഷണല്‍ കൌണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങളിലേക്കാണ് ഇലക്ഷന് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല