നോര്‍ത്ത്മാഞ്ചസ്റ്ററില്‍ ശനിയാഴ്ച മലയാളം കുര്‍ബ്ബാനയും ജപമാലയും നടക്കും. വൈകുന്നേരം 4.30 മുതല്‍ സെന്റ് ആന്‍സ് പള്ളിയിലാണ് തിരു കര്‍മ്മങ്ങള്‍ നടക്കുക. കുട്ടികള്‍ക്കായുള്ള മതബോധന ക്ലാസുകള്‍ ഒന്‍പതാം തീയ്യതി ഞായറാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ 11.45 മുതല്‍ സെന്റ് ആന്‍സ് പാരിഷ് ഹാളിലാണ് മതബോധനം നടക്കുക. തുടര്‍ന്നു എല്ലാ മാസത്തിലും രണ്ടാമത്തെയും മൂന്നാത്തെയും ഞായറാഴ്ചകളില്‍ മതബോധന ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. എല്ലാ മാസങ്ങളിലും രണ്ടാം ശനിയാഴ്ചകളില്‍ സെന്റ് ആന്‍സ് പള്ളിയില്‍ മലയാളം കുര്‍ബ്ബാനയും നടക്കുമെന്ന് സ്പിരിച്വല്‍ ഡയറകട്ടര്‍ ഫാ: ബാബു അപ്പാടന്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്; 07723306974
പള്ളിയുടെ വിലാസം:
St. Anns Church
Crumpsall
North Manchester
M8SUD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല