ഏഴു വയസുകാരനെ ജീവനോടെ ശവപ്പെട്ടിയിലാക്കിയ നോര്‍ത്ത്-ഈസ്റ്റെന്‍ പെന്‍സില്‍വാനിയയിലെ ദമ്പതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ശവപ്പെട്ടിയിലാക്കിയ ശേഷം ദമ്പതികള്‍ വീടിന്റെ അടിത്തറയില്‍ കുഞ്ഞിനെ കുഴിച്ചിടുകയായിരുന്നു. കുട്ടിയുടെ കരച്ചിലാണ് ഈ ക്രൂരകൃത്യം ചെയ്ത ദമ്പതികളെ കുടുക്കിയത്.
26 കാരിയായ മാതാവിനെയും 31 കാരനായ സ്റ്റെപ് പിതാവിനെയും തടവിനൊപ്പം 38870 പൌണ്ടിന്റെ പിഴയടക്കാനും കോടതി ഓര്‍ഡര്‍ ഇട്ടതിനെ തുടര്‍ന്നു ഇവരെ ലക്വാന കണ്ട്രി പ്രിസനിലേക്ക് മാറ്റിയിരിക്കുകയാണ്.
കുഞ്ഞിന്റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്നു അയല്‍വാസികള്‍ പോലീസിനെ വിളിക്കുകയും, പോലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ അടിത്തറയില്‍ ജീവനോടെ ശവപ്പെട്ടിയില്‍ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല