ലോകത്തിലെ ഏറ്റവും ഉയരംകൂടിയ വെബ്കാമറ എവറസ്റ് കൊടുമുടിയില്‍ സ്ഥാപിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംബന്ധിച്ച പഠനങ്ങളുടെ ഭാഗമായാണ് കാമറ സ്ഥാപിച്ചത്. മൈനസ് 30 ഡിഗ്രി അതിശൈത്യത്തിലും പ്രവര്‍ത്തിക്കുന്ന സൌരോര്‍ജ കാമറ സമുദ്രനിരപ്പില്‍ നിന്ന് 5675 മീറ്റര്‍ (18,618 അടി) ഉയരത്തിലുള്ള കാലാ പത്തര് പര്‍വതത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
നേപ്പാള്‍ സമയം രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് കാമറ പ്രവര്‍ത്തിക്കുക. 8848 മീറ്ററാണ് എവറസ്റിന്റെ ഉയരം. കാമറ നല്കുന്ന തല്സമ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കുന്നതോടെ ലോകത്തിന്റെ ഏതുകോണില്‍ നിന്നും എവറസ്റ് ഒരു മൌസ്ക്ളിക്ക് അകലത്തില്‍ ദൃശ്യമാകും. മാസങ്ങള്‍ നീണ്ട പഠനത്തിനു ശേഷമാണ് കാലാ പത്തറില് കാമറ സ്ഥാപിച്ചത്.
എവറസ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന കാമറ ഓരോ അഞ്ചു മിനിറ്റിലും പുതുക്കി നല്‍കും. എവറസ്റിന്റെ വടക്കന്‍ ഭാഗവും തെക്കുപടിഞ്ഞാറന്‍ മുഖവും പടിഞ്ഞാറന്‍ അഗ്രവും വ്യക്തമായി പകര്‍ത്താന്‍ കഴിയുമെന്നതിനാലാണ് കാമറ സ്ഥാപിക്കാന്‍ കാലാ പത്തര് പര്‍വതം തന്നെ ഗവേഷകര്‍ തെരഞ്ഞെടുത്തത്. 5050 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പര്‍വത നിരീക്ഷണ കേന്ദ്രമായ ഇവി-കെ2- സിഎന്‍ആര്‍ പിരമിഡ് ലബോറട്ടറിയിലേക്കാണ് കാമറ ദൃശ്യങ്ങള്‍ അയയ്ക്കുന്നത്. അക്കോന്ക്വാഗുവ പര്‍വതത്തില്‍ 4389 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ച വെബ്കാമറയായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കാമറ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല