1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2011

ജോസ് മാത്യു, ലിവര്‍പൂള്‍

ബ്രിസ്റോളില്‍ യാക്കോബായ സഭയുടെ അഭിമാനവും യു കെയിലെ സഭയുടെ വളര്‍ച്ചയില്‍ ചരിത്ര സംഭവവുമായി മാറിയ മൂന്നാമതു കുടുംബ സംഗമം യാക്കോബായ വിശ്വാസികള്‍ ഒരു കൊടിക്കീഴില്‍, ഒരേ ശക്തിയില്‍ ഒരേ സ്വരത്തില്‍, “അന്ത്യോഖ്യാ മലങ്കര ബന്ധം നീണാള്‍ വാഴട്ടെ” എന്ന പ്രഖ്യാപനത്തോടു കൂടി ഞായറാഴ്ച വൈകുന്നേരം സമാപിച്ചു. ശനിയാഴച രാവിലെ 10.00 മണിക്ക് യു കെ. യുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സു കൊണ്ട് അധ്യക്ഷത വഹിച്ച ഉല്‍ഘാടന സമ്മേളനത്തില്‍ യു കെ യുടെ മുന്‍ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് തിരുമനസ്സു കൊണ്ട് ഭദ്രദീപം തെളിയിച്ച് ഉല്‍ഘാടനം ചെയ്തു.

യു. കെ യിലെ യാക്കോബായ വിശ്വാസികള്‍ ഇവിടയുള്ള തങ്ങളുടെ പ്രവാസത്തിന്റെ അവസ്ഥയിലും അന്ത്യോഖ്യാ വിശ്വാസത്തെ ഇത്രത്തോളം കരുതുന്നതിനെ അഭി. തിരുമനസ്സുകൊണ്ട് ഉല്‍ഘാടന പ്രസംഗത്തില്‍ അങ്ങേയറ്റം പ്രകീര്‍ത്തിച്ചു. അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസുകൊണ്ട് മുഖ്യ അതിഥിയായിരുന്ന സമ്മേളനത്തില്‍ ഫാ. ബാബു പെരിങ്ങോള്‍ (മോര്‍ അഫ്രേം മെടിക്കല്‍ മീഷന്‍ ഡയറകടര്‍ യു. സ്. എ). ഫാ. തോമസ്സ് കറുകപ്പള്ളി, (ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രം, തൂത്തൂട്ടി), റോമില്‍ നിന്നുള്ള ഫാ. പ്രിന്‍സ് പൌലോസ്, ഫാ. ജിബി ഇച്ചിക്കോട്ടില്‍, (അയര്‍ലന്‍ഡ്) ഫാ. രാജു ചെറുവിള്ളീ, ഫാ. തോമസ് പുതിയാമഠത്തില്‍ ഫാ. ഗീവര്‍ഗ്ഗീസ് തസ്ഥായത്ത്. ഫാ. പീറ്റര്‍ കുരിയാക്കോസ്സ്, ഫാ. സിബി വര്‍ഗ്ഗീസ്സ്, ഡീക്കന്‍ എല്‍ദൊസ് , കമാന്റര്‍ അബ്രഹാം, യു, കെ മേഖലാ കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി രാജു വേലംകാല ബ്രിസ്റോള്‍ ഇടവക സെക്രറട്ടറി ഷിജി ജോസഫ്, ട്രഷറാര്‍ ജേക്കബ് വര്‍ഗീസ്സ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിചു. യു, കെ മേഖലാ കൌണ്‍സില്‍ ട്രഷറാര്‍ ജിബി ആന്‍ഡ്രൂസ് നന്ദി പ്രകാശിപ്പിച്ചു.

ഈ വര്‍ഷത്തേ ചിന്താവിഷയമായ “ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും” എന്ന വിഷയത്തില്‍ അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസിനോടൊപ്പം ഫാ. തോമസ്സ് കറുകപ്പള്ളിയും ക്ളാസ്സുകള്‍ക്കു നേതൃത്വം നല്‍കി. ഫാ. പ്രിന്‍സ് പൌലോസ് കുട്ടികള്‍ക്കയുള്ള ക്ളാസുകള്‍ക്കു നേതൃത്വം നല്‍കി

വൈകിട്ട് 6.00 മണിയോടു കൂടി വിവിധ ഇടവകകളില്‍ നിന്നുള്ള കലാപരിപാടികള്‍ , യു, കെ മേഖലാ വൈദീക സെകറട്ടറി ഫാ. രാജുചെറുവിള്ളീ യുടേയും, യു, കെ മേഖലാ കൌണ്‍സില്‍ ജോയിന്റ് സെക്രറട്ടറി രാജു വേലംകാലാ യുടേയും, ബ്രിസ്റോള്‍ ഇടവകയിലെ ശ്രീ. തങ്കച്ചന്റെയും നേതൃത്തത്തില്‍ നടത്തപ്പെട്ടു.

ഞായറാഴ്ച കുടുംബ സംഗമത്തിന്റെ സമാപനവം, കോതമംഗലത്തു കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ എല്‍ദൊ മോര്‍ ബസ്സേലിയോസ്സ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും നടത്തപ്പെട്ടു. രാവിലെ 10.00 മണിയോടെ ഫില്‍റ്റണ്‍ റോഡിലുള്ള സെന്റ്. ഗ്രിഗോറി ദ ഗ്രേറ്റ് പള്ളിയിലേക്കു സഭാ വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. 11.00 മണിയോടെ പള്ളിയില്‍ എത്തിച്ചേര്‍ന്ന അഭി. തിരുമേനിമാരെ ഇടവക വികാരി ഫാ. തോമസ് പുതിയാമഠത്തിന്റെ നേതൃത്വത്തില്‍ സുറിയാനി പാര്‍മ്പര്യത്തില്‍ സ്വീകരിച്ചാനയിച്ചു.

തികച്ചും കേരളീയ രീതിയില്‍ പരമ്പരാഗത ശൈലിയില്‍ ഇടവകാംഗം സൈബു ജോര്‍ജിന്റെ നേതൃത്വത്തില്‍ പണികഴിപ്പിച്ച മദ്ബഹ ഒരു വേറിട്ട അനുഭവമായിരുന്നു. 11.30 നു അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസന്റെ മുഖ്യ കാര്‍മികത്വത്തില്‍ , അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസിന്റെയും, അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് തിരുമനസിന്റെയും സഹകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നില്‍മ്മേല്‍ കുര്‍ബ്ബാന വിശ്വാസികള്‍ക്ക് ഒരു ദിവ്യാനുഭവമായിരുന്നു, 1.00 മണിയോടെ ബ്രിസ്റ്റ്റൊളിലെ ഫില്‍റ്റന്‍ റോഡിനെ ജനസമുദ്രമാക്കി മാറ്റിയ സഭാ പാരമ്പര്യ പ്രകാരമുള്ളാ റാസ നടത്തപ്പെട്ടു. സ്വിണ്ടന്‍ സ്റാറിന്റെ ചെണ്ട മേളവും, വാദ്യഘോഷങ്ങളുമടങ്ങിയ റാസ ബ്രിസ്റോളിലെ ജനങ്ങളെ സംബന്ധിച്ചിറ്റത്തോളം ഒരു പുതിയ അനുഭവമായിരുന്നു. കുര്‍ബ്ബാനനന്തരം ക്രമീകരിച്ചിരുന്ന നേര്‍ച്ച സദ്യയ്ക്കു ശേഷം സമാപന സമ്മേളനം നടത്തപ്പെട്ടു.

പരിശുദ്ധനായ ബസ്സേലിയോസ്സ് ബാവയുടെ അനുഗ്രഹം ഉടനീളം നിറഞ്ഞുനിന്ന ഈവര്‍ഷത്തെ സംഗമം പങ്കെടുത്ത എല്ലാവിശ്വാസികള്‍ക്കും അനുഗ്രഹപ്രദമായിത്തീര്‍ന്നു എന്നതില്‍ സംശയമില്ല. ആതിഥ്യം വഹിച്ച ബ്രിസ്റോള്‍ ഇടവകയുടെ ഭരണസമതിയും വനിതാ സമാജവും യുത്ത് അസ്സോസിയേഷനും ശേഷം ഇടവക ജനങ്ങളും ഒത്തോരുമിച്ചു പ്രവര്‍ത്തിച്ച ഈ കുടുംബ സംഗമം വന്‍ വിജയമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.