ഭര്‍ത്താവിനെ കൊന്ന് വാരിയെല്ല് സോസില്‍ മുക്കിക്കഴിച്ച മുന്‍ മോഡലിന് പരോള്‍ നിഷേധിച്ചു. 1990ലാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം പുറത്തുവന്നത്. അന്ന് മോഡലിങ്ങ് രംഗത്ത് തിളങ്ങിനിന്നിരുന്ന ഒമാനിയ നെല്‍സണ്‍ എന്ന നാല്പത്തിമൂന്നുകാരിക്കാണ് പരോള്‍ നിഷേധിച്ചത്. 56 വയസ് ഉണ്ടായിരുന്ന ഭര്‍ത്താവ് വില്യമിനെ ഒമാനിയ നെല്‍സണ്‍ കൊന്നശേഷം കൈകളും വാരിയെല്ലും വറുത്തെടുക്കുകയായിരുന്നു. കൂടാതെ തല ചുട്ടെടുക്കുകയും ചെയ്തു.
വറുത്തെടുത്ത കൈകളും വാരിയെല്ലുമെല്ലാം ഒമാനിയ നെല്‍സണ്‍ സോസില്‍ മുക്കി കഴിക്കുകയും ചെയ്തു. ഈജിപ്ത്യന്‍ സ്വദേശിയായ ഒമാനിയ നെല്‍സണ്‍ വില്യമിനെ ഒരു ബാറിന്റെ അരുകിലുള്ള തടാകത്തില്വെച്ചാണ് ആദ്യമായി കാണുന്നത്. ഒരാഴ്ചയ്ക്കുശേഷം ഇരുവരും വിവാഹിതരാകുകയായിരുന്നു. എന്നാല്‍ വല്ലാത്ത അക്രമസ്വഭാവം കാണിക്കുമായിരുന്ന ഒമാനിയ നെല്‍സണ്‍ അവസാനം ഭര്‍ത്താവിനെ ക്രൂരമായി കൊല്ലുകയും വറുത്ത് കഴിക്കുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഒമാനിയ ഭര്‍ത്താവിനെ കൊലപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല