ഏവരും പ്രതീക്ഷിച്ചിരുന്നത് പോലെ തുടര്‍ച്ചയായ മുപ്പത്തിരണ്ടാം മാസവും പലിശനിരക്ക് 0.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെ മോണിട്ടറി പോളിസി കമ്മിറ്റി ശുപാര്‍ശചെയ്തു. അവശ്യ സാധനങ്ങളുടെ വില വര്‍ധന മൂലം കഷ്ട്ടപ്പെടുന്ന ബ്രിട്ടിഷുകാരന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം ആശ്വാസകരമായ വാര്‍ത്തയാണ്.കഴിഞ്ഞയാഴ്ച യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് ഒരു പോയിന്റ് കുറച്ചിരുന്നു.
പണപ്പെരുക്ക നിരക്കില്‍ വര്‍ധന ഉണ്ടായെങ്കിലും സാമ്പത്തിക രംഗം ഉദ്ദേശിച്ച വളര്‍ച്ച കൈവരിക്കാത്തതും യൂറോപ്പ് വീണ്ടുമൊരു മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന ഊഹാപോഹങ്ങളുമാണ് നിരക്കുകള്‍ 315 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.5 ശതമാനമായി നിലനിര്‍ത്താന്‍ ബാങ്കിനെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 2009 മാര്‍ച്ച് മാസത്തിലാണ് പലിശ നിരക്ക് അര ശതമാനമായി കുറച്ചത്.അടുത്ത ഒരു വര്‍ഷത്തേയ്ക്ക് നിരക്കില്‍ വര്‍ധന വരുത്തരുതെന്ന് ചില സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.ചുരുക്കം ചിലരുടെ അഭിപ്രായത്തില്‍ അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് അര ശതമാനം തന്നെയായിരിക്കും പലിശ.
കഴിഞ്ഞ മാസത്തെ മീറ്റിങ്ങില്‍ മാര്‍ക്കെറ്റിലേക്ക് എഴുപത്തി അയ്യായിരം മില്ല്യന്‍ പൌണ്ട് കൂടി ഇറക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചിരുന്നു.ജനങ്ങള്‍ പണം ചിലവാക്കുന്നത് കുറഞ്ഞത് മൂലമാണ് ഇത്തരത്തിലുള്ള ഒരു നീക്കം ബാങ്ക് നടത്തിയത്.വളര്‍ച്ച നിരക്കില്‍ പ്രതീക്ഷിച്ച ഉയര്‍ച്ച കാണാത്തതും രാജ്യം വീണ്ടുമൊരു മാന്ദ്യത്തിന്റെ പടിവാതില്ക്കല് ആണെന്ന സൂചനകളും ശരി വയ്ക്കുന്നതാണ് ബാങ്കിന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല