പണമുള്ളവന് എന്തും ചെയ്യാമെന്നാണല്ലോ? ചിലര്‍ പണം കിടക്കയ്ക്കുള്ളില്‍ സൂക്ഷിക്കും. അതിന്റെ മുകളില്‍ കിടന്ന് സന്തോഷം അനുഭവിക്കും. മറ്റുചിലരാകട്ടെ ഇതുപോലെയാണ് വീടും കാറുമെല്ലാം പണം ഉപയോഗിച്ച് പൊതിയും. എന്നാല്‍ ഇത് ജനങ്ങളില്‍ സമ്പാദ്യം ശീലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനാണെന്ന് ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ഗോസ്‌കമ്പെയര്‍.യുകെ എന്ന വെബ്‌സൈറ്റ് അധികൃതര്‍ അവകാശപ്പെടുന്നു.
ഇവര്‍ സ്‌പോണ്‍സര്‍ ചെയ്ത് ഒരു വീടിന്റെ ഭാഗവും മുറ്റവും കാറും പൂര്‍ണമായുമാണ് പണം കൊണ്ട് പൊതിഞ്ഞത്. എന്നാല്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ നോട്ടുകള്‍ അല്ല.തങ്ങളുടെ ഓണ്‍ലൈന്‍ കംപാരിസന്‍ സൈറ്റ് ഉപയോഗിച്ച് ഇന്‍ഷുറന്‍സ് വാങ്ങിയാല്‍ ലഭിക്കുന്ന ലാഭത്തെക്കുറിച്ച് ആളുകളെ ബോധാവാന്മാര്‍ ആക്കുവാന്‍ കൂടിയാണ് ആര്‍ഗോസ് ഇത്തരത്തില്‍ ചെയ്തത്.കംപാരിസന്‍ സൈറ്റുകള്‍ ഉപയോഗിച്ച് യു കെയിലെ എല്ലാ ആളുകളും കുറഞ്ഞ ഇന്‍ഷുറന്‍സ് വാങ്ങിയാല്‍ ഏതാണ്ട് പന്ത്രണ്ട് ബില്ല്യന്‍ പൌണ്ട് ലാഭിക്കാമെന്നും വീടിന് ചുറ്റുമുള്ള നോട്ടുകള്‍ കാണുമ്പോള്‍ ജനങ്ങള്‍ സമ്പാദ്യ ശീലത്തിന്റെ ആവശ്യകത മനസിലാക്കുമെന്നാണ് സൈറ്റ് അധികൃതര്‍ അവകാശപ്പെടുന്നത്. എസെക്‌സിലെ ഹോണ്‍ചര്‍ച്ചിലുള്ള ഒരു വീടാണ് ഇത്തരത്തില്‍ പൊതിഞ്ഞെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല