1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2011

ഓപ്പണര്‍ ഡേവിഡ് വാര്‍ന(123 നോട്ടൗട്ട്)റുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിക്ക് ന്യൂസൗത്ത് വെയില്‍സിനെ രക്ഷിക്കാനായില്ല. ട്വന്റി 20 ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് സെമിഫൈനലില്‍ ഓസ്‌ട്രേലിയന്‍ ടീം ന്യൂസൗത്ത് വെയില്‍സിനെ ഒമ്പത് പന്തുകള്‍ ബാക്കിനില്‌ക്കെ ആറു വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഫൈനലിലേക്ക് കുതിച്ചു. ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെയും(41 പന്തില്‍ 92) മധ്യനിരക്കാരന്‍ വിരാട് കോലി(49 പന്തില്‍ പുറത്താവാതെ 84)യുടെയും അര്‍ധശതകങ്ങളാണ് ബാംഗ്ലൂരിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ കളിയില്‍ 135 റണ്‍സെടുത്തിരുന്ന വാര്‍നര്‍ വെള്ളിയാഴ്ച 68 പന്തില്‍ 11 സിക്‌സറും ആറു ബൗണ്ടറിയുമുള്‍പ്പെടെ 123 റണ്‍സുമായി ബൗളര്‍മാരെ നിലംപരിശാക്കിയപ്പോള്‍ ബാംഗ്ലൂരിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് തോന്നിച്ചു. എന്നാല്‍ തുടക്കത്തില്‍ ദില്‍ഷന്‍ മടങ്ങിയശേഷം ഒത്തുചേര്‍ന്ന ഗെയ്ല്‍-കോലി സഖ്യം രണ്ടാം വിക്കറ്റില്‍ 11 ഓവറില്‍ 141 റണ്‍സ് അടിച്ചുകൂട്ടിയാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. 84 റണ്‍സുമായി പുറത്താവാതെ നിന്ന കോലിയാണ് കളിയിലെ താരം. കോലിക്ക് തുടര്‍ച്ചയായ രണ്ടാം മാന്‍ ഓഫ് ദ മാച്ച് നേട്ടമാണിത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്- സോമര്‍സെറ്റ് മത്സരത്തിലെ വിജയികളെ നേരിടും.

ചിന്നസ്വാമി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ കാണികള്‍ക്ക് വിരുന്നായിരുന്നു ഒന്നാം സെമിഫൈനല്‍. ടോസ് നേടിയ ബാം്ഗ്ലൂര്‍ ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറി ഓസീസ് ടീമിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.വാര്‍നര്‍ക്കു പുറമെ ഡാനിയല്‍ സ്മിത്തി(62)ന്റെ അര്‍ധശതകവും ന്യൂസൗത്ത് വെയില്‍സിന്റെ ഇന്നിങ്‌സിന് കരുത്തു പകര്‍ന്നു.രണ്ടാം വിക്കറ്റില്‍ വാര്‍നറും സ്മിത്തും ചേര്‍ന്നെടുത്ത 146 റണ്‍സ് ചാമ്പ്യന്‍സ് ലീഗിലെ റെക്കോഡു കൂട്ടുകെട്ടാണ്. 14.3 ഓവറിലായിരുന്നു ഈ നേട്ടം.

സ്‌കോര്‍ബോര്‍ഡ്
ന്യൂസൗത്ത് വെയില്‍സ്
വാട്‌സണ്‍ സി കൈഫ് ബി ദില്‍ഷന്‍ 3(4), വാര്‍നര്‍ നോട്ടൗട്ട് 123 (68,6,11), ഡാനിയല്‍ സ്മിത്ത് ബി അരവിന്ദ് 62(42,7,3), റോറര്‍ നോട്ടൗട്ട് 7(6), എക്‌സ്ട്രാസ് 8, ആകെ 20 ഓവറില്‍ 2ന് 203.,
വിക്കറ്റുവീഴ്ച: 1-17, 2-163
ബൗളിങ്: ദില്‍ഷന്‍ 4-0-10-1, നാനസ് 4-0-51-0, വെറ്റോറി 3-0-29-0, ഗെയ്ല്‍ 1-0-14-0, അരവിന്ദ് 4-0-55-1, ബട്കല്‍ 4-0-41-0.
ബാംഗ്ലൂര്‍
ഗെയ്ല്‍ എല്‍ബിഡബ്ല്യു കമ്മിന്‍സ് 92 (41, 8, 8), ദില്‍ഷന്‍ സി ഹെന്‍റീക്കസ് ബി കമ്മിന്‍സ് 4 (9), കോലി നോട്ടൗട്ട് 84 (49, 10, 3), തിവാരി ബി കമ്മിന്‍സ് 0(1), അഗര്‍വാള്‍ സി സ്മിത്ത് ബി കമ്മിന്‍സ് 7 (4, 0, 1), കൈഫ് നോട്ടൗട്ട് 13 (8, 2, 0), എക്‌സ്ട്രാസ് 4, ആകെ 18.3 ഓവറില്‍ 4ന് 204.
വിക്കറ്റുവീഴ്ച: 1-21, 2-162, 3-162, 4-172.
ബൗളിങ്: ക്ലാര്‍ക്ക് 4-0-31-0, സ്റ്റാര്‍ക്ക് 3-0-41-0, കമ്മിന്‍സ് 4-0-45-4, ഒക്കീഫെ 2-0-26-0, ഹെന്‍റീക്കസ് 2-0-24-0, സ്റ്റീവന്‍ സ്മിത്ത് 2.3-0-24-0, വാര്‍നര്‍ 1-0-13-0.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.