വെഡ്നെസ്ഫീല്‍ഡിലെ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊന്ത നമസ്ക്കാരം ആരംഭിച്ചു.ഓരോ ദിവസവും ഓരോ വീട്ടില്‍ ഒത്തു ചേര്‍ന്നാണ് ജപമാല സമര്‍പ്പണം നടത്തുന്നത്.ഇത്തവണത്തെ പ്രാര്‍ഥനകളിലെ കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടിയിരിക്കുന്നു.പത്തു ദിവസം കൊണ്ട് മാത്രം അവസാനിപ്പിക്കാതെ എല്ലാ കുടുംബങ്ങളിലും ഓരോ ദിവസം ജപമാല സമര്‍പ്പണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പരിശുദ്ധ അമ്മയോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഈ പുണ്യ മാസത്തില്‍ എല്ലാ ദിവസവും വൈകിട്ട് ആറു മണി മുതല്‍ നടത്തുന്ന ജപമാല സമര്‍പ്പണത്തില്‍ സമീപ വാസികളായ എല്ലാവരും പങ്കെടുക്കാന്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല