ലണ്ടന്‍: മിശ്രിവിവാഹിതരായ മാതാപിതാക്കള്‍ക്കുണ്ടായ സങ്കര വര്‍ഗത്തില്‍പ്പെട്ടവരുടെ എണ്ണം രാജ്യത്ത് ഇരട്ടിയിലേറെയായതായി ബ്രിട്ടനില്‍ നിന്നുള്ള സര്‍വെ. മിശ്ര വര്‍ഗത്തില്‍പ്പെട്ട ഇരുപത് ലക്ഷത്തിലേറെ പേരുണ്ടെന്നാണ് സര്‍വെ തെളിയിക്കുന്നത്. ഇതോടെ മിശ്രവിവാഹിതര്ക്കുണ്ടായ കുട്ടികളാണ് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായി എന്നാണ് അധികൃതര്‍ പറയുന്നത്. ഇത് ബ്രിട്ടനിലെ കറുത്ത വര്‍ഗക്കാരെക്കാളും വെളുത്തവര്ഗക്കാരല്ലാത്തവരെക്കാളും കൂടുതല്‍ വരും.
ഈ സര്‍വെയിലൂടെ തെളിഞ്ഞിരിക്കുന്നത് ബ്രിട്ടനില്‍ വര്‍ഗീയ വിഭജനം പറഞ്ഞുകേള്‍ക്കുന്നത്ര ഇല്ല എന്നാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ സര്‍വെയെ അംഗീകരിക്കാന്‍ രാജ്യത്തെ സാമൂഹിക പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. മിശ്രവിവാഹിതര്‍ ദത്തെടുക്കുന്ന കുട്ടികളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അവരുടെ വാദം. സര്‍വെയില്‍ പങ്കെടുത്ത കുട്ടികളോട് നിങ്ങള്‍ സങ്കരയിനത്തില്പ്പെട്ടയാളാണോ എന്ന ചോദ്യമാണ് ചോദിച്ചതെന്നും പകരം നിങ്ങളുടെ മാതാപിതാക്കളുടെ വര്‍ഗം ഏതാണെന്നാണ് ചോദിക്കേണ്ടിയിരുന്നതെന്നുമാണ് അവരുടെ വാദം.
സങ്കര വര്‍ഗം മോശപ്പെട്ട സംഗതിയാണെന്ന ധാരണ തിരുത്താനും ഈ രീതിയിലുള്ള ചോദ്യങ്ങള്‍ കൊണ്ട് സാധിക്കുമായിരുന്നു എന്നതാണ് അവരുടെ വാദം. സങ്കരയിനത്തില്‍പ്പെട്ട കുട്ടികള്‍ പത്ത് വയസ്സിന് മുമ്പ് തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നുണ്ടെന്നും സര്‍വെയില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് വെളുത്ത വര്‍ഗക്കാരേക്കാള്‍ കൂടതല്ല. 77 ശതമാനം വെളുത്തവര്‍ഗക്കാര്‍ പത്ത് വയസ്സിന് മുമ്പ് തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടുമ്പോള്‍ 73 ശതമാനം സങ്കരയിനത്തില്‍പ്പെട്ട സങ്കരയിനക്കാരായ കുട്ടികളാണ് പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. 65 ശതമാനം കറുത്ത വര്‍ഗക്കാരായ കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല