ലിവര്‍പൂള്‍: ചങ്ങനാശ്ശേരി അതിരൂപതയുടെ ശതോത്തര രജതജൂബിലിയുടെ ഭാഗമായി യുകെയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ചങ്ങനാശേരി അതിരൂപതയുടെ വിവിധ ഫൊറോനകളില്‍നിന്നും യുകെയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ പ്രവാസികളായ അതിരൂപതാംഗങ്ങള്‍ കുടുംബസമേതം ഒത്തുചേരുന്ന പരിപാടി ലിവര്‍പൂളില്‍ ഒക്ടോബര്‍ മുപ്പതാം തീയതി ഞായറാഴ്ചയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചങ്ങനാശേരി അതിരൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് ആഘോഷപരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്നുമണിക്ക് ലിവര്‍പൂള്‍ സെന്റ്. ഫിലോമിനാസ് പള്ളിയില്‍ ലിവര്‍പൂളിലെ മലയാളി സമൂഹത്തിനുവേണ്ടി അഭിവന്ദ്യ പിതാവ് വിശുദ്ധ ബലിയര്‍പ്പിക്കും. ഡെറി രൂപതാ സീറോ മലബാര്‍ ചാപ്ലെയ്ന്‍ ഫാ. ജോസഫ് കറുകയില്‍ സഹകാര്‍മ്മികനാകും. തുടര്‍ന്ന് നടക്കുന്ന ചങ്ങനാശേരി അതിരൂപതാ മക്കളുടെ സംഗമം അഭിവന്ദ്യപിതാവ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാരികളും സംഘടിപ്പിക്കുന്നു. രൂപതയിലെ വിവിധ ആത്മീയ സംഘടനകള്‍ക്ക് നേതൃത്വം കൊടുത്തശേഷം പ്രവാസജീവിതത്തിലേക്ക് കടന്ന യുകെയിലെ മുന്‍ നേതാക്കള്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും. ലിവര്‍പൂളിലെ അതിരൂപതാംഗങ്ങളായ കുടുംബാംങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. പരിപാടികള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അതിരൂപത അംഗവും ഇപ്പോള്‍ യുകെയില്‍ സേവനം അനുഷ്ടിക്കുകയും ചെയ്യുന്ന റവ. ഫാ. ജോസഫ് കറുകയിലുമായി ബന്ധപ്പെടുക.
ഫോണ്‍ നമ്പര്‍- 07939138356
ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളായ എല്ലാവരും ഇതൊരറിയിപ്പായി സ്വീകരണമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല