1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2011

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രെഡിറ്റ്കാര്‍ഡ് തട്ടിപ്പ് കണ്ടത്തി. കേസില്‍ 13 ഇന്ത്യന്‍ വംശജരുള്‍പ്പെടെ 111 പേരെയാണു പ്രതികളായി തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവര്‍ക്കെതിരേ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ കുറ്റം ചുമത്തി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

അമേരിക്കയിലുടനീളമുള്ള ആയിരക്കണക്കിനു പേരുടെ ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി 130 ലക്ഷം ഡോളറിലേറെ വിലയുള്ള ഉത്പന്നങ്ങള്‍ വാങ്ങിയെന്നാണു കേസ്. ഓപ്പറേഷന്‍ സ്വീപ്പര്‍ എന്ന പേരില്‍ നടത്തിയ അന്വേഷണത്തിലാണു വന്‍ തട്ടിപ്പു പുറത്താകുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തത്.

പ്രതികളില്‍ മിക്കവരും ബാങ്ക് കാഷ്യര്‍മാര്‍, സ്റോര്‍ ജീവനക്കാര്‍, റസ്റോറന്റ് ജീവനക്കാര്‍ എന്നിവരാണ്. അമേരിക്കന്‍, യൂറോപ്യന്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചു പ്രതികളില്‍ മിക്കവരും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ തങ്ങിയതായും ആഡംബര വാഹനങ്ങളും സ്വകാര്യ വിമാനങ്ങളും വാടകയ്ക്കെടുത്തതായും തെളിഞ്ഞിട്ടുണ്ട്.

രാജ്യത്തെ അഞ്ചു പ്രമുഖ വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുസംഘത്തില്‍പ്പെട്ടവരാണു പ്രതികളിലേറെയും. സംഘത്തിനു യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ് എന്നിവിടങ്ങളുമായി ബന്ധമുണ്ട്. കഴിഞ്ഞ 16 മാസത്തിനിടെയാണ് ഇത്രയും വലിയ തട്ടിപ്പു നടത്തിയത്. പ്രതികളില്‍ 86 പേര്‍ കസ്റഡിയിലായെന്നും 25 പേര്‍ ഒളിവില്‍ കഴിയുകയാണെന്നും ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. പത്തോളം കുറ്റങ്ങളാണു പ്രതികളില്‍ ചുമത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.