ലോകപ്രശസ്‌ത നോവലിസ്‌റ്റ് ചാള്‍സ് ഡിക്കന്‍സിന് സ്‌ത്രീകള്‍ ഒരു ദൗര്‍ബല്യമായിരുന്നു എന്ന് വെളിപ്പെടുത്തല്‍. ‘ചാള്‍സ് ഡിക്കന്‍സ്: എ ലൈഫ്’ എന്ന ഡിക്കന്‍സിന്റെ ജീവചരിത്രത്തിലാണ് ഈ വെളിപ്പെടുത്തല്‍.
സിഗരറ്റിനും മദ്യത്തിനും എന്നപോലെ സ്‌ത്രീകള്‍ക്കും ഡിക്കന്‍സ് അടിമയായിരുന്നു. 1836 ല്‍ തന്റെ ഇരുപത്തിനാലാം വയസ്സിലാണ് നോവലിസ്‌റ്റ് വിവാഹിതനായത്. 20 കാരിയായ വധു കാതറീന്‍ ഹോഗാര്‍ത്ത് 15 വര്‍ഷത്തിനുളളില്‍ 10 കുട്ടികള്‍ക്ക് ജന്‍മം നല്‍കി! എന്നാല്‍, ഈ സമയമായപ്പോഴേക്കും ഭാര്യയ്‌ക്ക് വണ്ണം കൂടി എന്നും സൗന്ദര്യം നശിച്ചു എന്നും ഡിക്കന്‍സ് പരാതിപ്പെടാന്‍ ആരംഭിച്ചിരുന്നു. അതൃപ്‌തി പ്രകടിപ്പിക്കുന്നതിനായി ഭാര്യയ്‌ക്കും മക്കള്‍ക്കും നേര്‍ക്ക് ക്രൂരമായി പെരുമാറുന്നതിനും ഡിക്കന്‍സിന് മടിയില്ലായിരുന്നു എന്നും ജീവചരിത്രത്തില്‍ പറയുന്നു.
ലൈംഗികാരോഗ്യം നിലനിര്‍ത്തുന്നതിനായി മറ്റ് പലരെയും പോലെ ഡിക്കന്‍സും വേശ്യകളുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നും ജീവചരിത്രത്തില്‍ പറയുന്നുണ്ട്. ഒരു ഘട്ടത്തില്‍ ഭാര്യയുടെ 15 കാരിയായ അനുജത്തി ജോര്‍ജിനയെയും നോവലിസ്‌റ്റ് നോട്ടമിട്ടിരുന്നു. കാതറീനുമായുളള ബന്ധം അവസാനിച്ചശേഷവും ജോര്‍ജിന ഡിക്കന്‍സിന്റെ വീട്ടിലാണ് കുറച്ചുകാലം കൂടി കഴിഞ്ഞിരുന്നത്.
തന്റെ 45ാം വയസ്സില്‍ 18 കാരിയായ എല്ലെന്‍ നെല്ലിയുമായി അടുത്തതോടെ കാതറീനെ ജീവിതത്തില്‍ നിന്ന് പൂര്‍ണമായി അകറ്റുന്നതിനായിരുന്നു ഡിക്കന്‍സിന്റെ ശ്രമം. ഇതിനായി ഡിക്കന്‍സ് തന്റെ കിടപ്പുമുറിയില്‍ ഒരു മതില്‍ കെട്ടിത്തിരിക്കുക പോലും ചെയ്‌തിരുന്നു എന്നും ജീവചരിത്രത്തില്‍ പറയുന്നുണ്ട്. ക്ലാരി ടൊമാലിയാണ് ജീവചരിത്രം എഴുതിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല