2011ലെ മിസ് കേരളയായി കൊച്ചി സ്വദേശിനിയായ എലിസബത്ത് താടിക്കാരനെ തിരഞ്ഞെടുത്തു. ശനിയാഴ്ച രാത്രി കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 19 സുന്ദരിമാരെ പിന്തള്ളിയാണ് എലിസബത്ത് കേരളത്തിന്റെ സൌന്ദര്യ റാണി ആയത്. വെണ്ണല താടിക്കാരന്‍ വീട്ടില്‍ ചാര്‍ളി താടിക്കാരന്റെയും റാണിയുടെയും മകളായ എലിസബത്ത് ബാംഗ്ലൂര്‍ എം.എസ്. രാമയ്യ കോളേജിലെ രണ്ടാം വര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയാണ്.
കൊച്ചിക്കാരി തന്നെയായ ശ്രുതി നായര്‍ ആണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. പുനെയില്‍ താമസിക്കുന്ന മലയാളിയായ മരിയ ജോണ്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി.
സാരി, പാര്‍ട്ടി വെയര്‍, ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളിലായിട്ടായിരുന്നു ഫൈനല്‍ മത്സരം. സംവിധായകന്‍ സിദ്ദിഖ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അന്താരാഷ്ട്ര മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാന്‍ മുസഫില്‍, ഫാഷന്‍ ഡിസൈനര്‍ അസ്പിത മാര്‍വ, 2010 ലെ ‘മിസ് ഇന്ത്യ’ നേഹ ഹിംഗെ, മോഡല്‍ അര്‍ഷിത ത്രിവേദി, ബോളിവുഡ് സംവിധായകന്‍ റോഷന്‍ അബ്ബാസ്, തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.
അഴകളവിനൊപ്പം വസ്ത്രധാരണം, ആത്മവിശ്വാസം, ആശയവിനിമയ മികവ് തുടങ്ങിയവ കൂടി അടിസ്ഥാനമാക്കിയായിരുന്നു മത്സരം. മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളില്‍ നടന്ന പ്രാഥമികഘട്ട മത്സരങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് കൊച്ചിയില്‍ നടന്ന ‘ഗ്രാന്‍റ് ഫിനാലെ’യില്‍ അണിനിരന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല