മദ്യം തലച്ചോറിനെ ബാധിക്കുമെന്ന് നേരത്തെ തെളിഞ്ഞതാണ്. എന്നാല്‍ അത് തലച്ചോറിനെ എങ്ങനെ ബാധിക്കുമെന്ന പുതിയ കണ്ടെത്തലുകളുമായി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ വീണ്ടും രംഗത്ത്. മദ്യപിക്കുന്നവരുടെ സ്വഭാവത്തില്‍ വ്യതിയാനങ്ങളുണ്ടാകുമെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
മദ്യപാനം ഒഴിവാക്കിയാല്‍ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന പല കാര്യങ്ങളും ഇല്ലാതാകുമെന്നും പഠനം തെളിയിക്കുന്നു. മദ്യം തലച്ചോറിലേക്കുള്ള പല കോശങ്ങളുടെയും പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുമെന്നാണ് പഠനം പറയുന്നത്.
ചുണ്ടെലികളില്‍ പരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥാപിച്ചത്. ഗവേഷണത്തില്‍ മദ്യം നല്‍കുന്നതും അല്ലാത്തതുമായ ചുണ്ടെലികളുടെ ജീവിതരീതികളില്‍ കാര്യമായ വ്യത്യാസം ഉള്ളതായി ഗവേഷകര്‍ കണ്ടെത്തി. ശരീരത്തിന്റെ പ്രതിരോധശേഷിയെയും മദ്യം ബാധിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഡോക്ടര്‍ മാര്‍ക്ക് ഹച്ചിന്‍സണിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
മനുഷ്യരിലും മദ്യം ഇതേ രീതിയില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല