1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2011

ലണ്ടന്‍: പാകിസ്താന്‍കാര്‍ക്കെതിരെ മുന്‍ ആഭ്യന്തര സെക്രട്ടറി ജാക് സ്‌ട്രോ നടത്തിയ പരാമര്‍ശം ബ്രിട്ടനില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ബ്രിട്ടനിലെ പാകിസ്താനി സമൂഹം ബ്രിട്ടീഷ് കുട്ടികളെ എളുപ്പം വഴങ്ങുന്ന ഇരകളായി കാണുന്നുവെന്നുന്നുവെന്നായിരുന്നു സ്‌ട്രോയുടെ പരാമര്‍ശം. ബ്രിട്ടനിലെ ഡെര്‍ബിയില്‍ കൗമാരക്കാരായ പെണ്‍കുട്ടികളെ ലൈംഗിക ഉപയോഗത്തിനായി വളര്‍ത്തിക്കൊണ്ടുവന്ന സംഘത്തിലെ പാകിസ്താനികളായ നേതാക്കള്‍ അറസ്റ്റിലായതിനെത്തുടര്‍ന്നായിരുന്നു ഇത്.

ഇതേസമയം സ്‌ട്രോയുടെ പ്രസ്താവനയ്‌ക്കെതിരെ ബ്രിട്ടനില്‍ തന്നെ വ്യാപക വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.  സ്‌ട്രോയുടെ ശരിയല്ലെന്നും സംഭവത്തെ സാംസ്‌കാരിക പ്രശ്‌നമായി കാണാന്‍ കഴിയില്ലെന്നും ലേബര്‍ പാര്‍ട്ടി എം പി കീത്ത് വാസ് പറഞ്ഞു. അതിനിടെ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം കുട്ടികള്‍ക്കുനേരേ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചന്വേഷിക്കുന്ന ചൈല്‍ഡ് എക്‌സ്‌പ്ലോയിറ്റേഷന്‍ ആന്‍ഡ് ഓണ്‍ലൈന്‍ പ്രൊട്ടെക്ഷന്‍ സെന്‍റര്‍ ഏറ്റെടുത്തു.

പന്ത്രണ്ടിനും പതിനെട്ടിനും ഇടയില്‍  പ്രായമുള്ള പെണ്‍കുട്ടികളുമായി സൗഹൃദത്തിലായ ശേഷം അവരെ സമ്മാനങ്ങളും മയക്കുമരുന്നും മദ്യവും നല്‍കി ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്ന സംഘമാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേര്‍ കുറ്റക്കാരാണെന്ന് ലൈസസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തിയിരുന്നു. സംഘത്തലവന്മാരായ ആബിദ് മുഹമ്മദ് സിദ്ദിഖ് (27), മുഹമ്മദ് റൊമാന്‍ ലിയാഖത് (28) എന്നിവര്‍ക്ക് നോട്ടിങ്ങാം ക്രൗണ്‍ കോടതി തടവുശിക്ഷ വിധിച്ചു. ഇവര്‍ പാക് വംശജരാണെന്ന് വെളിവായ പശ്ചാത്തലത്തിലാണ് സ്‌ട്രോ പാക് സമൂഹത്തെക്കുറ്റപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.