“സഹൃദയ” എന്ന പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട് കാടും പടലും പിടിച്ചു ദുര്‍ഗന്ധ പൂരിതമായിക്കിടന്നിരുന്ന നഗരമദ്ധ്യത്തിലെ ഒരു നടപ്പാത ശുചീകരണ പ്രവര്‍ത്തനത്തിലൂടെ മലയാളികളുടെ കൂട്ടായ്മ കെന്റില്‍ തിളങ്ങുന്നു. സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിക്കൊണ്ടിരുന്ന അര കിലോമീറ്റര്‍ നീളമുള്ള ഒരു പാതയാണ് ഗാന്ധി ജയന്തിയോടനുബന്ധിച്ചു “സഹൃദയ – ദി വെസ്റ്റ് കെന്റ് കേരലൈറ്റ്സ്” കേരളീയ കൂട്ടായ്മ്മ വൃത്തിയാക്കിയത്. സെന്റ് ഗ്രിഗറീസ് കാത്തലിക് കോമ്പ്രിഹെന്‍സീവ് സ്കൂളിന്റെയും ടണ്‍ബ്രിഡ്ജ് വെല്‍സ് ബോയ്സ് ഗ്രാമര്‍ സ്കൂളിന്റെയും കൂടാതെ നഗരത്തിലെ സ്പോര്‍ട്സ് സെന്ററിന്റെയും ഇടയിലുള്ള നടപ്പാതയാണ് അസഹനീയമായ വൃത്തികേടുകളില്‍ നിന്ന് സഹൃദയ മൂലം ശാപമോക്ഷം കിട്ടി സ്വതന്ത്രയായത്. ഫ്രണ്ട്സ് ഓഫ് സെന്റ് ഗ്രിഗരീസ് എന്ന പി റ്റി എ യോട് തോള്‍ ചേര്‍ന്നുകൊണ്ടാണ് സഹൃദയ നിസ്വാര്‍ത്ഥ സാമൂഹ്യസേവനരംഗത്തെ ജൈത്രയാത്രയില്‍ അഞ്ചാം വര്‍ഷത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്ത് വച്ചത്.
നടപ്പാത ശ്രമദാനത്തിനു മുന്‍പ്
മലയാളികളുടെ ഈ സാമൂഹ്യ സേവനത്തെ വളരെ കൌതുകത്തോടെയാണ് ടണ്‍ബ്രിഡ്ജ് വെല്‍സ് നിവാസികള്‍ നോക്കിക്കണ്ടത്. യന്ത്ര സാമഗ്രികളുമായി പോലും സഹായ ഹസ്തവുമായി ഒട്ടേറെ പേര്‍ വന്നത് സഹൃദയയുടെ പ്രവര്‍ത്തനത്തിനുളള അംഗീകാരമായി. അഭിനന്ദനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹത്തിലും മലയാളികളുടെ അഭിമാനത്തിന് കാരണക്കാരാകാനും യു കെയില്‍ ഇങ്ങനെയൊരു പുതിയ പ്രവര്‍ത്തനമാതൃകയുടെ നിമിത്തമാകാനും കഴിഞ്ഞതിലുള്ള സന്തോഷം സഹൃദയുടെ പ്രവര്‍ത്തകര്‍ മറച്ചു വച്ചില്ല.
നടപ്പാത ശ്രമദാനത്തിനു ശേഷം
ഇക്കഴിഞ്ഞ മാസം ഹൃദയാഘാതം വന്നു മരിച്ച ഒരു മലയാളിയുടെ മൃതദേഹം കൂട്ടായ്മയിലൂടെ നാട്ടിലെത്തിച്ചും സഹൃദയ മാതൃക കാട്ടിയിരുന്നു.
നടപ്പാത ശ്രമദാനത്തിനു മുന്‍പ്
സഹൃദയയുടെ നിലവിലുള്ള പ്രസിഡണ്ട് സജിമോന്‍ ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് ആന്റണി (മജോ), സണ്ണി അഗസ്റ്റിന്‍, ബെന്നി ഇമ്മാനുവേല്‍, സെന്റ് ഗ്രിഗറീസ് കാത്തലിക് കോമ്പ്രിഹെന്‍സീവ് സ്കൂള്‍ വിദ്യാര്‍ത്ഥികളായ അഖില്‍ ഹാന്‍സ്, സ്റ്റെബിന്‍ ഇമ്മാനുവേല്‍, എന്നിവരോടൊപ്പം സഹൃദയയുടെ സ്ഥാപക പ്രസിഡന്റും സെന്റ് ഗ്രിഗറീസ് കാത്തലിക് കോമ്പ്രിഹെന്‍സീവ് സ്കൂള്‍ പി റ്റി എ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറുമായ ജേക്കബ് കോയിപ്പള്ളിയും നേതൃത്വം കൊടുത്ത രണ്ടര മണിക്കൂര്‍ ശ്രമദാനത്തില്‍ സെന്റ് ഗ്രിഗരീസ് സ്കൂളിന്റെ പി റ്റി എ ചെയര്‍ പേര്‍സണ്‍ സാറാ റോബിന്‍സണ്‍, വൈസ് ചെയര്‍മാന്‍ ജാക്ക് തോംസണ്‍, അസിസ്റ്റന്റ്റ് ഹെഡ്ടീച്ചര്‍ ജാനെറ്റ് ഡിവൈന്‍, അംഗങ്ങളായ ജോനാതന്‍ ബേര്‍ഡ്, ക്രിസ്ടഫര്‍ ബര്‍ക്ക്, വിക്ടോറിയ കാസ്സിലസ്, ജൂലി ഷൂസ്ബ്രിഡ്ജ്, സാന്റി എന്നിവരും ആത്മാര്‍ത്ഥമായി സഹൃദയയോടു ചേര്‍ന്നു പങ്കെടുത്തു.
നടപ്പാത ശ്രമദാനത്തിനു ശേഷം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല