1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2011


യൂറോപ്പിലെ സാമ്പത്തികമാന്ദ്യം ലോകത്തെ പിടികൂടുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ നിലനില്‍പ്പിനെപോലും ചോദ്യംചെയ്യുന്ന തരത്തില്‍ രൂക്ഷമാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യം. ഗ്രീക്കിലും അയര്‍ലണ്ടിലുമെല്ലാം ശക്തമായി തുടരുന്ന സാമ്പത്തികമാന്ദ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് യൂറോപ്യണ്‍ യൂണിയനിലെ നേതാക്കന്മാര്‍.

സാമ്പത്തികമാന്ദ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിഞ്ഞ ദിവസം ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും യോഗം ചേര്‍ന്നിരുന്നു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഇരുനേതാക്കന്മാരുടെയും യോഗത്തിനുശേഷം യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്തയോഗം പാരീസില്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്. ആഞ്ചല മെര്‍ക്കലിന്റെയും സര്‍ക്കോസിയുടെയും തീരുമാനങ്ങളുടെ ചുവടുപിടിച്ചായിരിക്കും യൂറോപ്യന്‍ രാജ്യങ്ങളുടെ യോഗത്തിലെ തീരുമാനങ്ങളുണ്ടാകുക.

അതേസമയം യൂറോപ്പിലെ സാമ്പത്തികമാന്ദ്യം ആഗോളസാമ്പത്തിക വ്യവസ്ഥയില്‍ വന്‍ പ്രഖ്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അടുത്ത ആഴ്ചയില്‍ പാരീസില്‍ ചേരുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ യോഗം യൂറോസോണിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. യൂറോപ്പിലെ സാമ്പത്തികമാന്ദ്യത്തിന്റെ പ്രധാനകണ്ണിയെന്ന് കരുതപ്പെടുന്ന ഗ്രീക്കിലെ ബാങ്കുകള്‍ക്കുള്ള ധനസഹായത്തെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

അയര്‍ലണ്ടിലും ഗ്രീക്കിലുമെല്ലാം പടര്‍ന്നുപിടിച്ച സാമ്പത്തികമാന്ദ്യം ലോകമെങ്ങും പടര്‍ന്നുപിടിക്കുന്നതായി മുതിര്‍ന്ന സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. യൂറോപ്പിലെ സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതത്തില്‍നിന്ന് ഒരു രാജ്യത്തിനും മോചനമില്ലെന്നാണ് സാമ്പത്തികവിദഗ്ദര്‍ വ്യക്തമാക്കുന്നത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ ബ്രിക് സംഘത്തെപ്പോലും പിടികൂടുന്നതാണ് യൂറോപ്പിലെ സാമ്പത്തികമാന്ദ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകരാജ്യങ്ങളിലെ സാമ്പത്തികവാസ്ഥകളെവരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ വളരെ മുമ്പുതന്നെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ദര്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് എന്ത് വിലകൊടുത്തും ഗ്രീക്ക് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശം ലോകരാജ്യങ്ങള്‍ മുന്നോട്ട് വെച്ചത്. ബ്രയാന്‍ കോവന്‍ സര്‍ക്കാരിന് ശേഷം അയര്‍ലണ്ടില്‍ സ്ഥാനമേറ്റ എന്‍ഡ കെന്നിയുടെ നേതൃത്വത്തില്‍ ബദല്‍ യൂറോപ്യന്‍ യൂണിയന് രൂപംനല്‍കാനുള്ള ശ്രമങ്ങള്‍ വളരെ നേരത്തെതന്നെ തുടങ്ങിയിരുന്നു. ഇതിനിടയില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍മാറാന്‍ ബ്രിട്ടണ്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് യൂറോപ്പിലെ സാമ്പത്തികമാന്ദ്യത്തെ നോക്കികാണാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.