വിശ്വാസ ശക്തിയാല്‍ അനുഗ്രഹ പൂരിതമായ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ എണ്ണൂറിലധികം കുട്ടികളും രണ്ടായിരത്തിനോടടുത്ത് മുതിര്‍ന്നവരും സംബന്ധിക്കുക വഴി ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിറഞ്ഞ് കവിഞ്ഞു. പ്രധാന ഹാളും ബാല്‍ക്കണിയും രാവിലെ പത്ത് മണിക്ക് മുന്‍പേ തന്നെ നിറഞ്ഞു, നിരവധി അത്ഭുതങ്ങള്‍ക്കും രോഗശാന്തികള്‍ക്കും സാക്ഷ്യം വഹിച്ച കണ്‍വെന്‍ഷനില്‍ മാനട്യാ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഴുവന്‍ സമയവും പങ്കു ചേര്‍ന്നു.
വേദ പുസ്തകത്തില്‍ അധിഷ്ടിതമായ ജപമാല, തിന്മക്കെതിരായ പോരാട്ടത്തില്‍ ശക്തി പകരുന്നതാണെന്നും മനുഷ്യ ജനതയെ യേശുവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് പരിശുദ്ധ മാതാവെന്നും ഓരോ ബലിയര്‍പ്പണത്തിലും മാതാവിന്റെ സാന്നിധ്യമാണെന്നും കുര്‍ബ്ബാന മദ്ധ്യേ മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു.
വിശ്വാസത്തിന്റെ തീഷ്ണതയാണ് ദൈവാനുഗ്രഹമെന്നും വിശ്വാസത്തോടെ പ്രാര്‍ഥിക്കുമ്പോള്‍ ദൈവകൃപ ലഭിക്കുകയും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുവാനുള്ള അവബോധം ലഭിക്കുകയും ചെയ്യുമെന്നും ഉത്തമമായ മനുഷ്യ ജീവിതത്തിന്റെ മാതൃകയാണ് മാതാവെന്നും വചന ശ്രുശ്രൂഷ നടത്തിയ ഫാ: ജോമോന്‍ തൊമ്മാന പറഞ്ഞു.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രിസ്തുവിനെ തിരിച്ചറിയണമെന്നും വിധേയപ്പെടുമ്പോഴാണ് കൃപകള്‍ ലഭിക്കുകയെന്നും വചന സന്ദേശത്തില്‍ കോട്ടയം ക്രിസ്ത്യന്‍ ധ്യാന കേന്ദ്രം ഡയരക്ട്ടര്‍ ബ്രദര്‍ സന്തോഷ് പറഞ്ഞു.
ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ യുകെയുറെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന കണ്‍വെന്‍ഷനില്‍ ഫാ: സിറിള്‍, ഫാ: സാജു, ഫാ: പോള്‍ പൂവത്തിങ്കല്‍, ഫാ: വര്‍ഗീസ് കോന്തുരുത്തി, ഫാ: ജോര്‍ജ് എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. അടുത്ത കണ്‍വെന്‍ഷന്‍ നവംബര്‍ 12 ന്.
ഫോട്ടോകള്‍: ജോസ് സിറിയക്
കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല