1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2011

യൂറോപ്പും വികസിതരാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ്. എങ്കിലും യൂറോപ്പിലെ ജനങ്ങള്‍ കൂടുതല്‍ പേടിക്കുന്നത് സാമ്പത്തികമാന്ദ്യത്തെയല്ല. തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കാലാവസ്ഥാമാറ്റമാണെന്നിവര്‍ വിശ്വസിക്കുന്നു.

യൂറോ ബാരോമീറ്റര്‍ നടത്തിയ പഠനത്തിലാണ് ലോകത്തെ ഏറ്റവും വലിയ ഭീഷണകളിലൊന്നായി ആഗോളതാപനത്തെ യൂറോപ്യന്‍മാര്‍ തിരഞ്ഞെടുത്തത്. അഞ്ചിലൊന്നു പേര്‍ ഇത് അത്ര വലിയ പ്രതിസന്ധിയല്ലെന്ന് പറഞ്ഞു. എന്നാല്‍ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പട്ടിണിയാണെന്നതില്‍ അവര്‍ക്കിടയില്‍ തര്‍ക്കമില്ല.

സാമ്പത്തികപ്രതിസന്ധി മാത്രമല്ല തങ്ങള്‍ നേരിടുന്ന പ്രശ്‌നമെന്ന് ജനങ്ങളെ ബോധവന്മാരാക്കുന്നതിന് ഈ പഠനം സഹായിക്കും. കാലാവസ്ഥ മാറ്റത്തിന്റെ ഗൗരവം മനസ്സിലാക്കി നിലപാടുകളെടുക്കന്‍ രാഷ്ട്രീയ-വ്യവസായ രംഗത്തുള്ളവരും തയ്യാറാകുമെന്ന് യൂറോപ്യന്‍ കാലാവസ്ഥ കമ്മിഷണറായ കെന്നി ഹെഗാര്‍ഡ് അഭിപ്രായപ്പെട്ടു. 2009ല്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 64%പേരും കാലാവസ്ഥാമാറ്റത്തെയാണ് ഏറ്റവും വലിയ ഭീഷണിയായി തിരെഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ നടത്തിയ സര്‍വ്വേയില്‍ അത് 68% ആയി. പത്തില്‍ 7.4 മാര്‍ക്കാണ് ഇതിന് അവര്‍ നല്‍കിയത്.

ഹരിതകവാതകം വലിയ തോതില്‍ പുറം തള്ളുന്നവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള ശ്രമത്തെ ജനങ്ങള്‍ പിന്തുണക്കുന്നുണ്ട്. പക്ഷെ വ്യക്തിപരമായി ഇതിനായുള്ള ശ്രമങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഇവര്‍ മടിയന്മാരാണ്. അത് ഗവണ്‍മെന്റും യൂറോപ്യന്‍ യൂണിയനും ചെയ്യേണ്ട ചുമതലയാണെന്നാണ് ഇവര്‍ കരുതുന്നു.

ആഗോളതാപനത്തിനെതിരെ യൂറോപ്യന്‍ കമ്മിഷന്‍ നടത്തിവരുന്ന ശ്രമങ്ങളെ യൂറോമീറ്ററിന്റെ റിപ്പോര്‍ട്ടില്‍ അഭിനന്ദിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ പുറം തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് 2020 ആകുമ്പോഴേക്കും 1990ല്‍ ഉള്ളതിനെക്കാള്‍ 20% കുറക്കുവാനുള്ള യൂറോപ്യന്‍ യൂണിയന്റെ ശ്രമങ്ങളില്‍ ശ്രമങ്ങളില്‍ വ്യാപൃതരാണ് കമ്മിഷന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.