അഫ്ഗാനിലെ സൈനിക നടപടിക്കിടെ ഹെല്‍മണ്ടില്‍ കൊല്ലപ്പെട്ട ആദ്യ ബ്രിട്ടീഷ് സൈനികന് ക്യാപ്റ്റന്‍ ജെയിംസ് ഫിലിപ്പ്സന്റെ പിതാവ് ആന്റണി ഫിലിപ്പ്സന് ബ്രിട്ടീഷ് സൈന്യം ഇപ്പോഴും അഫ്ഗാനില്‍ തുടരുന്നതിനെതിരെ രംഗത്ത്. അഫ്ഗാനില്‍ ബ്രിട്ടീഷ് സൈന്യം ദൗത്യം ആരംഭിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമയവും ജീവനുകളും നഷ്ടമാക്കിയ കാലഘട്ടം എന്നാണ് ഈ പത്തു വര്‍ഷത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
2006ല്‍ സാംഗിങ്ങിലുണ്ടായ വെടിവയ്പ്പിനിടെ സഹസൈനികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 26കാരനായ ജെയിംസിന്റെ തലയില്‍ വെടിയേറ്റത്. സൈനികര്‍ക്ക് രാത്രികാഴ്ചയ്ക്ക് പര്യാപ്തമായ ഹെല്‍മറ്റ് നല്‍കാത്തതിനാലാണ് ജയിംസ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് ആന്റണി അക്കാലത്ത് തന്നെ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിനെതിരെ രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് സൈന്യം ഇപ്പോഴും അഫ്ഗാനില്‍ തുടരുന്നതിന്റെ ആവശ്യകതയും അദ്ദേഹം ചോദ്യം ചെയ്തു.
ആദ്യ അഞ്ച് വര്‍ഷം തങ്ങള്‍ അല്‍ഖ്വയ്ദയ്ക്ക് പിന്നാലെയായിരുന്നെന്നും അന്ന് നമ്മള് വിജയം കണ്ടിരുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ താലിബാനെ ലക്ഷ്യമിടാന്‍ തുടങ്ങിയതോടെ ബ്രിട്ടീഷ് സൈന്യത്തിന്റെ പരാജയം ആരംഭിച്ചതായാണ് അദ്ദേഹം പറയുന്നത്. 2006ലാണ് ബ്രിട്ടീഷ് സൈന്യം താലിബാനെ ലക്ഷ്യമാക്കി ഹെല്മണ്ടിലെത്തിയത്. സൈന്യം ഹെല്മണ്ടിലെത്തി ഏറെ താമസിയാതെ ജെയിംസ് കൊല്ലപ്പെട്ടു.
സെപ്തംബര്‍ 11 ആക്രമണത്തെത്തുടര്‍ന്ന് 2001 ഒക്ടോബര്‍ 7നാണ് അമേരിക്കയുടെ നേതൃത്വത്തില്‍ അഫ്ഗാനില്‍ സൈനിക നടപടി ആരംഭിച്ചത്. 2006 വരെ ഏഴ് ബ്രിട്ടീഷ് സൈനികരെ അഫ്ഗാനില്‍ കൊല്ലപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ അത് 382 ആയി. താലിബാന് ബ്രിട്ടന്റെ ശത്രുവല്ലെന്നും അവരുടെ ആവശ്യം അഫ്ഗാന് ഭരിക്കണമെന്നുള്ളതാണെന്നും ആന്റണി ഓര്‍മ്മിപ്പിച്ചു.
ധീരരായ നമ്മുടെ സൈനികരുടെ ഇനിയും അവിടെ ഇല്ലാതാക്കുന്നത്് വ്യര്‍ത്ഥമായ നടപടിയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008ല്‍ ജെയിംസിന്റെ മരണത്തെക്കുറിച്ച് നടന്ന അന്വേഷണത്തില്‍ സൈനികര്‍ കൊ്ല്ലപ്പെട്ടത് ഭീകരരാല്‍ പരാജയപ്പെട്ടിട്ടല്ല പകരം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണെന്ന് തൈളിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല