ദന്തചികിത്സയുടെ മേഖല സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത നിലയിലേക്കെത്തുന്നതായി സൂചന. കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കിടയില്‍ ദന്തചികിത്സയുടെ മേഖലയിലുണ്ടായ ചിലവിന്റെ കണക്കുകള്‍ നോക്കുമ്പോഴാണ് ഇത് വ്യക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്‍എച്ച്എസിന്റെയും സ്വകാര്യ കമ്പനികളുടെയും നേതൃത്വത്തിലുള്ള ദന്താശുപത്രികളില്‍ വന്‍ തുകയാണ് ഓരോ രോഗിയുടെയും കൈയ്യില്‍നിന്ന് വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടണിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായിട്ട് ദന്തചികിത്സ മാറിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷം മാത്രം ഏതാണ്ട് 7.2 ബില്യണ്‍ പൗണ്ടിന്റെ വ്യവസായമാണ് ദന്തചികിത്സയുടെ മേഖലയില്‍ നടന്നിട്ടുള്ളത്. 2014ല്‍ അത് 8.2 ബില്യണ്‍ പൗണ്ടായി ഉയരുമെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു. അങ്ങനെ വന്നാല്‍ സാമ്പത്തികമാന്ദ്യംകൊണ്ട് വലയുന്നുണ്ടെങ്കില്‍ നല്ലൊരു തുക ഓരോ ബ്രിട്ടീഷുകാരനും ദന്താശുപത്രികളില്‍ കൊണ്ടുപോയി കൊടുക്കുന്നുണ്ടെന്ന് കരുതേണ്ടിവരും.
ബ്രിട്ടണിലെ ഭൂരിഭാഗം പേരും ഒരിക്കലെങ്കിലും ദന്താശുപത്രികളില്‍ പോയി നല്ലൊരു തുക ചെലവാക്കിയിട്ടുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം എന്‍എച്ച്എസ് പുറത്തിറക്കിയ പുതിയ വിജ്ഞാപനം പ്രകാരം സ്വകാര്യ ദന്താശുപത്രികളില്‍ പോകുന്നതിലും നല്ലത് എന്‍എച്ച്എസിന്റെ ആശുപത്രികളില്‍ പോകുന്നതാണ് നല്ലതെന്നാണ്. കൂടാതെ പല്ലുകള്‍ ഇന്‍ഷുര്‍ ചെയ്യാനും സാധിക്കുമെന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല