കേംബ്രിഡ്‌ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഒക്റ്റോബര്‍ മാസം പതിനഞ്ചാം തീയ്യതി ശനിയാഴ്ച ന്യൂ മാര്‍ക്കറ്റ് റോഡിലുള്ള ക്രൈസ്റ്റ് ദ റെഡിമര്‍ പള്ളിയില്‍ വെച്ച് നടത്തപ്പെടുന്ന ഏകദിന കണ്‍വെന്‍ഷന്റെയും അഭിവന്ദ്യ ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപോലീത്തയ്ക്ക് ഇടവക വികാരി ബഹു: ഗീവര്‍ഗീസ് തണ്ടായത്തച്ചന്റെ നേതൃത്വത്തിലുള്ള സ്വീകരണത്തിന്റെയും വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പരി. സഭയുടെ അനുഗ്രഹീത വാഗ്മിയും മൈലാപ്പൂര്‍ ഡല്‍ഹി ഭദ്രാസനാധിപനുമായ ആഭിവന്ദ്യ ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപോലീത്തയുടെ മഹനീയ കാര്‍മികത്വത്തിലാണ് വിശുദ്ധ കുര്‍ബ്ബാനയും ഏകദിന കണ്‍വെന്‍ഷനും നടത്തപ്പെടുന്നത്.
വിശ്വസികളെവരും ഒരുക്കത്തോടും പ്രാര്‍ത്ഥനയോടും കൂടെ വിശുദ്ധ കുര്ബ്ബനയിലും കണ്‍വെന്‍ഷനിലും വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍തൃ നാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കാര്യപരിപാടികള്‍
09 .30 AM :പ്രഭാത പ്രാര്‍ത്ഥന
10.30 AM :വിശുദ്ധ കുര്‍ബ്ബാന
11.30 AM :മദ്ധ്യസ്ഥ പ്രാര്‍ത്ഥന
12.30 PM :അനുഗ്രഹ പ്രഭാഷണം
01.00 PM :സ്നേഹ വിരുന്നു,സമാപനം
05.00 PM :അഭ.തിരുമേനിക്ക് സ്വീകരണം
05.15 PM :സന്ധ്യാ പ്രാര്‍ത്ഥന
06.00 PM :ആത്മീയ ഗാന ശ്രുശ്രൂഷ
06.30 PM :വചന ശ്രുശ്രൂഷ (അഭി. ഒസ്താത്തിയോസ് തിരുമേനി)
08.30 PM :ആശിര്‍വാദം
കൂടുതല്‍ വിവരങ്ങള്‍ക്ക്
ലെജി വര്‍ഗീസ്: 07590201120
സാബു പൌലോസ്: 07878916799
പള്ളിയുടെ വിലാസം:
ക്രൈസ്റ്റ് ദി റെഡിമര്‍ ചര്‍ച്ച്
ന്യൂ മാര്‍ക്കറ്റു റോഡ്
കേംബ്രിഡ്‌ജ്
CB58RS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല