1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011


കള്ളന്മാര്‍ പല വേഷത്തിലും വന്നു മോഷണങ്ങള്‍ നടത്താറുണ്ട്‌, എന്നാല്‍ കള്ളന്മാരെ പിടികൂടാന്‍ നടക്കുന്ന പോലീസുകാരുടെ വേഷത്തില്‍ തന്നെ വന്നാലോ. ഇത് തന്നെയാണ് കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ സംഭവിച്ചതും പൊലീസ് വേഷത്തിലെത്തിയ മൂന്നംഗ സംഘം ബാങ്ക് കവര്‍ച്ച നടത്തി. ഗ്ലാസ്ഗോയിലെ ബോതിസ്‌വുഡ് സ്‌ക്വയറിലുള്ള നാറ്റ്‌വെസ്റ്റ് ബാങ്കിന്റെ ശാഖയിലാണ് കവര്‍ച്ച നടന്നത്.

കവര്‍ച്ചയ്ക്ക് ശേഷം മോഷ്ടാക്കള്‍ ഒരു സില്‍വര്‍ നിറത്തിലുള്ള കാറില്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ബാങ്കിന് പുറത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി നിര്‍ത്തിയ ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്. എന്നാല്‍ നഷ്ടമായ പണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല
ആക്രമികളില്‍ ഒരാളുടെ കൈവശം മാത്രമേ തോക്കുണ്ടായിരുന്നുള്ളൂ എന്നാണ് നിഗമനം.

ഇവരെത്തിയ കാര്‍ പിന്നീട് വാട്ടര്‍ലൂ സ്ട്രീറ്റിലേക്കാണ് പോയതെന്ന് അറിവായിട്ടുണ്ട്. പെലീസ് ബാങ്കിലെ സി.സി. ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സമീപസ്ഥരായ ചില വ്യക്തികളെച്ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിക്ടറ്റീവ് ഇന്‍സ്‌പെക്ടര്‍ കേറ്റ് ജമീസണ്‍ അറിയിച്ചു. എന്തായാലും പോലീസ് വേഷം കണ്ടു മാത്രം ആരും അവര്‍ പോലീസുകാരാണെന്ന് ഇനി വിശ്വസിക്കാന്‍ നിക്കേണ്ട എന്ന് വ്യക്തം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.