ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും ഒത്തുകളി വിവാദത്തില്‍. പാകിസ്ഥാന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വിവാദമായ സ്പോട്ട് ഫിക്സിംഗ് ഏജന്റ് മസര്‍ മജീദുമായി ഹര്‍ഭജന്‍ സിംഗും യുവരാജ് സിംഗും ബന്ധപ്പെട്ടിരുന്നതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മജീദുമായി ലണ്ടന്‍ ദിനപത്രമായ ന്യൂസ് ഓഫ് ദി വേള്‍ഡ് റിപ്പോര്‍ട്ടര്‍ സംസാരിച്ച ടേപ്പ് ഒത്തുകളി സംബന്ധിച്ച കേസിന്റെ വിചാരണവേളയില്‍ കഴിഞ്ഞദിവസം കോടതി മുമ്പാകെ വന്നിരുന്നു. ഈ ടേപ്പിലാണ് ഹര്‍ഭജനുമായും യുവരാജുമായും തനിക്ക് അടുപ്പമുണ്ടെന്ന് മജീദ് വ്യക്തമാക്കുന്നത്.
ഇവര്‍ക്ക് പുറമെ ക്രിസ് ഗെയില്‍, റിക്കി പോണ്ടിംഗ്, ബ്രറ്റ് ലീ എന്നിവരുമായും തനിക്ക് അടുപ്പമുള്ളതായി മജീദ് പറയുന്നുണ്ട്. കൂടാതെ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി, മുന്‍താരങ്ങളായ ജെഫ്രി ബോയ്കോട്ട്, ഇമ്രാന്‍ഖാന്‍ എന്നിവര്‍ അടുത്ത സുഹൃത്തുക്കളാണെന്നും മജീദ് പറഞ്ഞു. സ്പോട്ട് ഫിക്സിംഗ് കേസുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് താരങ്ങളായ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ്, ആമിര്‍ എന്നിവരെയാണ് ലണ്ടനിലെ കോടതിയില്‍ വിസ്തരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല