ബിര്‍ക്കിന്‍ഹെഡ്ഡ്: സെന്റ് ജോസഫ് ആര്.സി സെന്റര്‍ വിറാലിന്റെ മദ്ധ്യസ്ഥനായ വിശുദ്ധ യൌസേപ്പ് പിതാവിന്റേയും വിശുദ്ധ അðഫോന്സാമ്മയുടേയും സംയുക്ത തിരുനാള്‍ ബിര്ക്കിന്ഹെഡ്ഡിലെ സീറോ മലബാര്‍ സമൂഹം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ യുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുനാളാഘോഷവും തുടര്‍ന്ന് നടന്ന സണ്ഡേസ്കൂള് വാര്‍ഷികവും സംഗീതസാന്ദ്രമായി.
ഒക്ടോബര്‍ 9 ഞായറാഴ്ച അപ്ടന് സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന ജപമാലാ സമര്‍പ്പണ സമാപനത്തോടെയായിരുന്നു തിരുനാള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ.പോള്‍ പൂവത്തിങ്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഫാ.സജി മലയില്പുത്തന്പുരയില്,ഫാ.ഫിലിപ്പ് കുഴിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.ഫാ.ഫിലിപ്പ് കുഴിപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്കി.വി.അല്ഫോസാമ്മയുടെ ത്യാഗപൂര്‍ണ്ണമായ ജീവിതം നമ്മുടെ ജീവിതത്തിന് ഉദാത്തമായ മാതൃകയാണെന്ന് ഫാ.ഫിലിപ്പ് തന്റെ തിരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു.
തുടര്‍ന്ന് മുത്തുക്കുടകളുടേയും ജോഷി ബിര്‍ക്കിന്‍ഹെഡ്ഡ് നയിച്ച ബിര്‍ക്കിന്‍ഹെഡ്ഡ് ദൃശ്യകലയുടെ ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നെള്ളിച്ചുകൊണ്ട് പ്രദക്ഷിണം നടന്നു.തുടര്‍ന്ന് നടന്ന സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം ഫാ.നിക്കോളാസ് കെന്‍ നിര്‍വഹിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും ഫാ.പോള്‍ പൂവത്തിങ്കലിന്റെ സംഗീതവിരുന്നും ഏറെ ഹര്‍ഷാരവത്തോടെയായിരുന്നു സദസ്സ് ഏറ്റുവാങ്ങിയത്.
കുട്ടികള്‍ക്കും സണ്‍ഡേ സ്കൂള്‍ അധ്യാപര്ക്കുമുള്ള സമ്മാനദാനം ഫാ.റോജര്‍ ക്ളാര്‍ക്ക് നിര്‍വഹിച്ചു.ഫാ.സജി മലയില്പുത്തന്പുരയില് സ്വാഗതവും ജോര്‍ജ്ജ് ജോസഫ് നന്ദിയും പറഞ്ഞു.സജിത്ത്,പൌലോസ് ,വിനയ വിനോദ്,ജെറീസ്സ ഷെറിന്,ജിഷ സാബുജി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല