1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011

ജോര്‍ജ് എടത്വ

നവംബര്‍ അഞ്ചിന് സൌത്താംപ്ടന്‍ ബിറ്റെണ്‍ പാര്‍ക്കില്‍ നടക്കുന്ന ഗ്രേസ് നൈറ്റില്‍, കലാചേതന സൌത്താംപ്ടണിലെ കലാമണ്ഡലം വിജയകുമാര്‍ അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളി പ്രേക്ഷകര്‍ക്കൊരു നവ്യാനുഭവം ആയിരിക്കുമെന്ന് ഗ്രേസ് മേലോഡിയോസ് ഹാംപ്ഷെയറിന്റെ അമരക്കാരായ നോബിള്‍ മാത്യു, ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ അറിയിച്ചു. തിന്മയുടെ അടയാളമായ പൂതനയെ നന്മയുടെ അവതാരമായ ഭഗവാന്‍ കൃഷ്ണന്‍ കീഴടക്കി അവള്‍ക്കൊരു പുതു ജന്മം നല്‍കുന്ന ഹൃദയഹാരിയായ കഥ നവരസങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ വെളിച്ച വിന്യാസങ്ങളിലെ വിസ്മയവുമായി ബോണി കേംബ്രിഡ്‌ജും, ശബ്ദ നിയന്ത്രണത്തിലെ മാന്ത്രികതയുമായി അസ്ലം ലണ്ടനും ഒരുമിക്കുന്നു. നാല്പതില്‍ പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന അഞ്ചു മണിക്കൂര്‍ നീളുന്ന രാഗ-താള-ലയ-നൃത്ത-സംഗീത സന്ധ്യയാണ് ഗ്രേസ് നൈറ്റ് 2011.

കൂടാതെ മേളം ലണ്ടന്‍ ഒരുക്കുന്ന ഇന്ത്യന്‍ ഭക്ഷണ വൈവിധ്യത്തിന്റെ രുചി കൂട്ടുകളുമായി തട്ടുകട; മിതമായ നിരക്കില്‍ വിവിധ രുചി കൂട്ടുകള്‍ അനുഭവിക്കാനവസരം ഗ്രേസ് മെലോഡിയസ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നു. ഗ്രേസ് നൈറ്റ് 2011 ല്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജയ്സണ്‍ ടോം: 07533432899
ഷിബു തോമസ്‌:07794171253
നോബിന്‍ മാത്യു:07894445390
ഉണ്ണികൃഷ്ണന്‍ :0780378426
ജോയ്സന്‍ ജോയ്:07863895698
ജോര്‍ജ് എടത്വ:07809491206

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.