അശ്ലീല സൈറ്റുകള്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് തലവേദനയാകാറുണ്ടല്ലോ, ലൈംഗിക കാര്യങ്ങളില്‍ പോലും തെറ്റായ അറിവുകള്‍ കുട്ടികളിലേക്ക് പകരാന്‍ ഇത്തരം സൈറ്റുകള്‍ ഇടവരുതാറുണ്ട്. എന്നാല്‍ ഇനി ഈ കാര്യത്തില്‍ ബ്രിട്ടനിലെ രക്ഷിതാക്കള്‍ ഉത്കണ്‍റപ്പെടെണ്ടതില്ല. ബ്രിട്ടനിലെ പ്രധാനപ്പെട്ട നാല് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഇക്കാര്യത്തില്‍ മാതാപിതാക്കന്മാരെ സഹായിക്കുമെന്നാണ് ഡേവിഡ് കാമറൂണ്‍ പറഞ്ഞിരിക്കുന്നത്.
ചുരുക്കി പറഞ്ഞാല്‍ അശ്ലീല സൈറ്റുകളില്‍ ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാന്‍ ഇനി ഗവണ്‍മെന്റ് കനിയണം. യു.കെ യിലെ നാല് പ്രധാന ഇന്റര്‍നെറ്റ് ദാതാക്കളായ ബി.ടി, സ്‌കൈ, ടോക്ക്-ടോക്ക്, വെര്‍ജിന്‍ എന്നിവയാണ് ഇനി ഇഷ്ടസൈറ്റുകള്‍ തിരഞ്ഞെടുക്കുവാന്‍ സഹായിക്കുക. കുട്ടികളെ ഇത്തരം സൈറ്റുകളില്‍ നിന്നും അകറ്റുന്നതിനുവേണ്ടിയാണ് സര്‍ക്കാരിന്റെ ഈ പുതിയ നിയന്ത്രണം.
ബ്രിട്ടനിലെ ‘അമ്മ’മാരുടെ സംഘടനയുടെ സമ്മേളനത്തില്‍ വെച്ചാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ചില ക്രിസ്ത്യന്‍ മിഷനറിമാരുടെ നിര്‍ബന്ധത്തെതുടര്‍ന്ന് അശ്ലീലത കലര്‍ന്ന പരസ്യങ്ങളും നിരോധിച്ചേക്കുമെന്ന സൂചനയുണ്ട്. ഇത്തരം പരസ്യങ്ങളും, സൈറ്റുകളും, ഉത്പന്നങ്ങളും കണ്ടാല്‍ രക്ഷിതാക്കള്‍ക്ക് പരാതി നല്‍കാന്‍ മറ്റൊരു വെബ്‌സൈറ്റ് ഗവണ്‍മെന്റ് തയ്യാറാക്കിയിട്ടുണ്ട്. പരസ്യങ്ങളും സിനിമകളും നിരീക്ഷിക്കുകയും പരാതികളില്‍ തീര്‍പ്പു കല്‍പിക്കുവാനും ഇതിലൂടെ സാധിക്കും.
ആണ്‍ കുട്ടികളില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നവരുടെ എണ്ണം സമീപകകലത്ത് ഇരട്ടിച്ചതും, ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. രാത്രി ഒന്‍പതു മണിവരെ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളിലും നിയന്ത്രണം വരുത്താന്‍ സാധ്യതയുണ്ട്. മുന്പ് റിഹാന്നയുടെ ‘നഗ്നത’യോട് കൂടിയ പാട്ടും എക്സ് ഫാക്റ്റര്‍ ഫൈനലില്‍ ക്രിസ്റ്റീന അക്വാലേറ നടത്തിയ പെര്‍ഫോമന്‍സും വ്യാപക പ്രതിക്ഷേതത്തിനു ഇടയാക്കിയിരുന്നു.
ജൂണ്‍മാസത്തില്‍ തന്നെ ഇത്തരം നിയന്ത്രണം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.ഇതിന് വേണ്ടി റെഗ് ബെയ്‌ലി ,ചെയര്‍മാനായ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. ബെയിലിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോഴത്തെ ഈ പരിഷ്‌ക്കാരങ്ങള്‍.
യുവാക്കാളും കുട്ടികളും ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഗവണ്‍മെന്റും ബിസിനസ് രംഗത്തുള്ളവരും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂവെന്ന് ബെയ്‌ലി പറഞ്ഞു. എന്തായാലും ഇത്തരം സൈറ്റുകള്‍ കുട്ടികളില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കാന്‍ ഇടയാക്കുകയുള്ളൂ എന്നതിനാല്‍ ഈ തീരുമാനത്തെ പൊതുവേ എല്ലാവരും സ്വാഗതം ചെയ്തിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല