കഴിഞ്ഞ വെള്ളിയാഴ്ച നറുക്കെടുത്ത 101 മില്യന്‍ പൗണ്ട് യൂറോ മില്യന്‍ ലോട്ടറിയടിച്ച ബ്രിട്ടീഷ് ദമ്പതിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷരായി, വിസ്ബച്ചിലെ കാംസ് സ്വദേശികളായ ഡേവ് ഡേവിസിനും പ്രതിശ്രുത വധു എയ്ഞ്ജലയ്ക്കുമാണ് ലോട്ടറിയടിച്ചത്. ബ്രിട്ടനിലെ ഏറ്റവും വലിയ മൂന്നാമത്തെ ലോട്ടറി തുകയാണ് ഇത്. ഏറെ വിചിത്രമെന്നു പറയട്ടെ സാധാരണ നമ്മളെല്ലാം ലോട്ടറി അടിച്ചാല്‍ ആ തുക കൊണ്ട് സ്വന്തം കാര്യം നോക്കുമ്പോള്‍ ഈ പ്രണയിതാക്കള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കും സമ്മാന തുകയില്‍ ഒരു പങ്കു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് സഹായം ചെയ്ത ഇരുപത് പേര്‍ക്ക് ഈ തുക സമ്മാനമായി നല്‍കാനാണ് ഇവരുടെ തീരുമാനം. ‘ഇത് ഞങ്ങള്‍ക്ക് ആഘോഷിക്കാനുള്ള തുകയാണെന്ന് അറിയാം. എന്നാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സുഹൃത്തുക്കളെയും പണക്കാരാക്കാനാണ് ഇഷ്ടം’- നാല്‍പ്പത്തിയേഴുകാരനായ ഡേവും നാല്‍പ്പത്തിമൂന്നുകാരിയായ എയ്ഞ്ജലയും പറഞ്ഞു. സഹായിക്കാന്‍ തീരുമാനിച്ചവരില്‍ ചിലരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് ഇവര്‍ ലോട്ടറിയിലൂടെ ഭാഗ്യ പരീക്ഷണം നടത്തിയത്. വിജയിക്കുമെന്ന പ്രകീക്ഷ തീരെയില്ലാതെയാണ് തങ്ങള്‍ മത്സരഫലം ടി വിയില്‍ കാണിച്ചപ്പോള്‍ ഇരുന്നതെന്ന് ഇരുവരും അറിയിച്ചു. അടുത്ത വര്‍ഷം പോര്‍ച്ചുഗലില്‍ ചെന്ന് വിവാഹിതരാകാനിരിക്കുന്ന ഇരുവരും നാല് വര്‍ഷമായി ഒരുമിച്ചാണ് ജീവിതം.
ലോട്ടറി അടിച്ചതോടെ തങ്ങളുടെ വിവാഹം കൂടുതല്‍ ഗംഭീരമാക്കാമെന്ന സന്തോഷത്തിലാണ് ഇവര്‍. വിവാഹത്തിന് മുമ്പ് തന്നെ എയ്ഞ്ജല ഡേവിന്റെ സര്‍ നെയിം ആണ് ഉപയോഗിക്കുന്നത്. അവരുടെ പഴയ 800 പൗണ്ട് വിലയുള്ള മോതിരത്തിന് പകരം നല്ലൊരു വിവാഹ മോതിരം സമ്മാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഡേവ് അറിയിച്ചു.
പ്രീമിയര്‍ ഫുഡ്‌സില്‍ ഷിഫ്റ്റ് സൂപ്രവൈസറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഇപ്പോള്‍ ജോലിയില്‍ നിന്ന് മുന്‍കൂറായി വിരമിച്ചിരിക്കുകയാണ്. ഇത്രയും വലിയ തുക ലോട്ടറിയടിച്ചാല്‍ പിന്നെ താന്‍ എന്തു ചെയ്യണമെന്നും ഇനി മുഴുവന്‍ സമയവും എയ്ഞ്ജലയ്‌ക്കൊപ്പം ഇരിക്കാമെന്നുമാണ് ഡേവ് ഇതിനോട് പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല