സ്വന്തം ലേഖകൻ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ–തപാൽ വോട്ട് ചെയ്യാമെന്ന പ്രവാസികളുടെ മോഹത്തിനു തിരിച്ചടി. നടപടിക്രമങ്ങൾക്ക് അന്തിമരൂപമായിട്ടില്ലെന്നും ഒറ്റയടിക്ക് എല്ലാ പ്രവാസികൾക്കുമായി ഇ- തപാൽ വോട്ട് നടപ്പാക്കാൻ കഴിയില്ലെന്നുമാണു കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്തു നാട്ടിലുള്ള പ്രവാസികൾക്കു മാത്രമേ വോട്ടുചെയ്യാനാകൂ.
കോവിഡ് മാനദണ്ഡം വിവിധ രാജ്യങ്ങളിൽ ശക്തമായതിനാൽ വോട്ട് ചെയ്യാനായി മാത്രം നാട്ടിലെത്തുക പ്രയാസമാണ്. കുവൈത്ത്, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലേക്ക് യാത്രാ നിരോധനമുള്ള പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. അതുകൊണ്ടു ഇത്തവണ പ്രവാസി വോട്ടു വിമാനവും ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പാണ്.
ഇ-തപാൽ വോട്ട് വൈകിപ്പിക്കുന്നത് പ്രവാസികളോടുള്ള കേന്ദ്ര അവഗണനയാണ് കാണിക്കുന്നതെന്ന വിമർശനവും ശക്തമാണ്. ഇ–തപാൽ വോട്ട് പ്രാവർത്തികമാക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ യുഎഇയിൽ എത്തിയപ്പോൾ പ്രവാസി കൂട്ടായ്മകൾ നിവേദനം നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല