1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2011

ബോറടിക്കാത്തവര്‍ ആരുമില്ല. ബോറടിച്ച് മരിച്ചുപോകുമെന്ന് വിളിച്ചു പറയാത്തവര്‍ കോടിയില്‍ ഒന്നുപോലുമുണ്ടാകില്ല. എന്നാല്‍ അങ്ങേയറ്റം മോശമായ മാനസികാവസ്ഥയില്‍നിന്ന് മോചിക്കപ്പെടാന്‍ എന്ത് ചെയ്യണമെന്നതാണ് പ്രശ്‌നം. അതായത് എന്തെങ്കിലുമൊക്കെ ചെയ്ത് നിങ്ങള്‍ക്ക് ബോറടിയില്‍നിന്ന് മോചനം നേടാന്‍ സാധിക്കണം. പോസിറ്റീവ് ചിന്ത എന്നൊക്കെ വേറുതെ പറയുന്നുണ്ടെങ്കിലും കാര്യം വളരെ കാര്യമായി ആലോചിക്കേണ്ട കാര്യംതന്നെയാണ്.

ബോറടി മാറ്റി എങ്ങനെ നല്ല മാനസികാവസ്ഥ നേടിയെടുക്കാമെന്ന് ചിന്തിക്കുന്നവര്‍ക്കായി ഇതാ ചില പൊടിക്കൈകള്‍.

സുഹൃത്തിനോട് സംസാരിക്കുക

നിങ്ങളുടെ മോശം മാനസികനിലയെക്കുറിച്ച് സുഹൃത്തിനോട് സംസാരിക്കുക. നിങ്ങള്‍ അത്ര നല്ല മാനസികാവസ്ഥയിലല്ലെന്ന് സുഹൃത്തിനെ അറിയിക്കുക. പറ്റിയാല്‍ അതില്‍നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സുഹൃത്തിനെക്കൂടി ഉള്‍പ്പെടുത്തുക. ഒരു കാര്യം ശ്രദ്ധിക്കണം. നിങ്ങള്‍ മോശം മാനസികാവസ്ഥയിലാണെന്ന് പറയുന്ന അല്പസ്വല്പം സന്തോഷത്തോടെ ഇരിക്കുന്നയാള്‍ ആവണം. അല്ലാതെ രണ്ട് ബോറടിയന്മാര്‍ കൂട്ടിമുട്ടി അത്മഹത്യ ചെയ്യാന്‍ ഇടവരരുത്. നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കൂട്ടുകാരനോട് സംസാരിക്കുക. കൂട്ടുകാരനോട് നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. പറ്റിയാല്‍ എവിടെയെങ്കിലും യാത്ര പോകാന്‍ പറ്റിയാല്‍ കൊള്ളാം.

വ്യായാമങ്ങള്‍ ചെയ്യുക

എല്ലാ പ്രായക്കാര്‍ക്കും,ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധന്‍മാര്‍ക്ക് വരെ വ്യായാമം അത്യാവശ്യമാണ്. ഓരോരുത്തരും അവരവരുടെ ശരീരസ്ഥിതിക്കുംശക്തിക്കും അനുസരിച്ച് ശാരീരിക അഭ്യാസങ്ങള്‍ ചെയ്യുനതായിരിക്കും അഭികാമ്യം .ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷീണം തട്ടാതെ വേണം വ്യായാമം ചെയ്യാന്‍.

എന്ത് ചെയുന്നു എന്നതിനേക്കാള്‍ പതിവായി ചെയ്യണം എന്നതിനാണ് പ്രാധാന്യം. ശ്വസോച്ച്വാസശേഷിയും, പ്രവര്‍ത്തനങ്ങളും ത്വരിതപെടുത്തുവാനും ദഹന പ്രക്രിയ മെച്ചപ്പെടുത്തുവാനും ശരീരത്തിന്റെ തൂക്കം നിലനിര്‍ത്തുവാനും ശാരീരിക കായിക അഭ്യാസം നിര്‍ണായക പങ്കു വഹിക്കുന്നു. ശാരീരികവും മാനസികവുമായ പ്രശനങ്ങളെ അവ ഒരു പരിധി വരെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് നല്ല മാനസിക നില വീണ്ടെടുക്കാന്‍ സാധിക്കും.

ചോക്ലേറ്റ് കഴിക്കുക

ചോക്ലേറ്റുകളെക്കുറിച്ചുള്ള ധാരണകളെല്ലാം മാറിമറിയുകയാണ്. എല്ലാ രോഗങ്ങളുടെയും കൂടാണ് ചോക്ലേറ്റ് എന്ന പഴയ സങ്കല്‍പം മാറ്റിയെഴുതപ്പെട്ടു എന്നു മാത്രമല്ല, ആരോഗ്യകരമായ ജീവിതത്തിന് ചോക്ലേറ്റ് കഴിക്കൂ എന്നതായിരിക്കുന്നു പുതിയ മുദ്രാവാക്യം. സാധാരണ, നമുക്ക് ഇഷ്ടമുള്ള ആഹാരവസ്തുക്കളെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയായിരിക്കും. എന്നാല്‍ ചോക്ലേറ്റ് ഇഷ്ടമുള്ളവര്‍ കോടിക്കണക്കിനുണ്ട്, ചോക്ലേറ്റ് ആരോഗ്യം വര്‍ദ്ധിപ്പിക്കുക കൂടി ചെയ്യും എന്നുള്ള വസ്തുത അവരെ സന്തോഷിപ്പിക്കാതിരിക്കില്ല. അതുപോലെതന്നെ ചോക്ലേറ്റ് കഴിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷം വീണ്ടെടുക്കാമെന്നാണ് പറയുന്നത്.

മോശം ആളുകളെക്കുറിച്ച് ചിന്തിക്കുക

മോശം ആളുകളെക്കുറിച്ച് ചിന്തിച്ചാല്‍ എങ്ങനെയാണ് നിങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുകയെന്നറിയില്ല. എന്നാല്‍ നിങ്ങള്‍ക്ക് നല്ല ജീവിതമുണ്ടെന്ന് അറിയുന്നത് എന്തായാലും നല്ല കാര്യം തന്നെയാണല്ലോ

സംഗീതം ഒരു മരുന്നാണ്

മനുഷ്യമനസിനെ ശക്തമായി സ്വാധീനിക്കാന്‍ സംഗീതത്തിനാകും എന്നത് തെളിവുകള്‍ ആവശ്യമില്ലാത്ത സത്യമാണ്. വിഷാദരോഗത്തിന് അടിമയായവരുടെ മാനസികപ്രശ്‌നങ്ങള്‍ കുറയ്ക്കാനും സംഗീതം സഹായിക്കുമെന്നു പുതിയ പഠനം തെളിയിക്കുന്നു. സാധാരണ ചികിത്സകൊണ്ടുണ്ടാകുന്നതിനേക്കാള്‍ മികച്ച ഫലമാണ് മ്യൂസിക് തെറാപ്പി നല്‍കുന്നതെന്നു ഫിന്‍ലന്‍ഡിലെ പഠനങ്ങള്‍ തെളിയിക്കുന്നു. രോഗികളുടെ വിഷാദവും ആശങ്കയും കുറയ്ക്കാന്‍ സംഗീത ചികിത്സകൊണ്ടു സാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.