1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2011

സ്റ്റാനി ഇമ്മാനുവല്‍

ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മാഞ്ചസ്റ്ററില്‍ നടത്തുന്ന ഓള്‍ യൂറോപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തിനായി എത്തിച്ചേര്‍ന്നു.ദേശിയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നേട്ടങ്ങള്‍ കൊയ്ത പ്രമുഖര്‍ വിവിധ ടീമുകല്‍ക്കായി അണിനിരക്കുന്നതാണ്.മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും.മത്സരങ്ങള്‍ ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ യൂറോപ്പ്യന്‍ പ്രസിഡന്റ്‌ ഡോക്ടര്‍ .സിറയക് മാപ്രയില്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയുന്നതാണ് .

സമാപന സമ്മേളനത്തില്‍ UK യില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നു .ഈ യൂറോപ്പ്യന്‍ കായിക മേള ആസ്വദിക്കുവാനും വിജയിപ്പിക്കുവാനുമായി എല്ലാ കായിക പ്രേമികളെയും സുഹൃത്തുക്കളെയും ഒക്ടോബര്‍ 22 നു ജെയിന്‍ കമ്യൂണിറ്റി സെന്റെറിലേക്ക് സസന്തോഷം ക്ഷണിച്ചുകൊള്ളുന്നു.ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്.മത്സരങ്ങള്‍ കാണാന്‍ എത്തുന്നവര്‍ക്കായ്‌ വിപുലമായ കാര്‍ പാര്‍ക്കിംഗ് സൌകര്യവും ,ഭക്ഷണ സൌകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് ഗ്ലോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ആഗോള ചെയര്‍മാന്‍ ശ്രീ സാബു കുര്യന്‍ അറിയ്ച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക

Mr.Shajimon K D 07886526706,
Mr. Jijimon: 07912874351.
Mr.Shiju Chacko 07828612727 ,
Mr.Stany Emmanuel 07841071339,
Mr.Siby Vekathanm:07903748605

മല്‍സരങ്ങള്‍ നടക്കുന്ന സ്ഥലം

Jain Community Centre ,669 Stockport Road, Longsight,Manchester, M12 4QE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.