സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ ഒഴിവാക്കണമെന്നും പകരം സ്വദേശികളെ നിയമിക്കണമെന്നും ആവശ്യപ്പെടുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വിദേശികളെയും ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണമെന്നും, അത്യാവശ്യത്തിനു വേണ്ടി സഹായികളായി മാത്രം വേണ്ടി വന്നാല്‍ നില നിര്‍ത്തണമെന്നും ആവശ്യപ്പെടുന്ന കരട് ബില്ല് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ബേദര്‍ അല്‍ ഹ്യൂമൈധിയാണ് അവതരിപ്പിച്ചത്.
ദേശീയ സേന, ആഭ്യന്തര മന്ത്രാലയം,പ്രതിരോധ മന്ത്രാലയം,വിദേശ കാര്യ മന്ത്രാലയം, അമിരി ദിവാന് മന്ത്രാലയം തുടങ്ങിയ രാജ്യത്തിന്റെ പരമോന്നത സ്ഥാപനങ്ങളില്‍ നിന്നും വിദേശികളെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്. പാര്‍ലമെന്റ് നിയമ നിര്‍മ്മാണ സമിതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത കരട് ബില്ല് നിയമമായാൽ നിരവധി വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല