എത്രവലിയ ചോക്കഹോളിക് ആയാലും ലോകത്തിലെ ഏറ്റവും വലിയ ചോക്കളേറ്റ് കഴിക്കുന്നതില്‍ പരാജയപ്പെടുമെന്ന് ഉറപ്പാണ്. ഏതാണ്ട് 6 ടണ്‍ ഭാരവും 13 അടി വീതിയുമുള്ള ഈ മില്‍ക്ക് ചോക്കളേറ്റ് ലോകത്തിലെ ഏറ്റവും വലിയ ചോക്കളേറ്റ് എന്ന ബഹുമതിയാണ് കരസ്ഥമാക്കിയിരിക്കുന്നത്. കമ്പനിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തോര്‍ന്‍ടണ്‍ ആണ് ഈ ഭീമന്‍ ചോക്കലേറ്റിന്റെ സൃഷ്ടാക്കള്‍. രഹസ്യമായിട്ടാണ് ചോക്കളേറ്റിന്റെ പാചക പ്രക്രിയ നടന്നത്. ഇന്നലെ ഡേര്‍ബിഷെയറില്‍ സ്റ്റാഫുകളുടെയും കാണികളുടെയും മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അക്ഷരാത്ഥത്തില്‍ എല്ലാവരും ആശ്ച്ചര്യപ്പെടുകയായിരുന്നു.
കമ്പനിയുടെ നൂറാം വാര്‍ഷികം എങ്ങനെ ആഘോഷിക്കണമെന്ന് ചിന്തിച്ചപ്പോള്‍ തോര്‍ന്‍ടണ്‍ ടോഫീയുടെ സ്റ്റോക്ക് കണ്‍ട്രോളറായ പോല്‍ ബെല്ലിന്റെ മനസിലാണ് ഇങ്ങനെയൊരു ആശയം ഉദിച്ചത്. തുടര്‍ന്നു അമ്പതു പേര്‍ അടങ്ങിയ സംഘം 10 മണിക്കൂര്‍ കൊണ്ട് ചോക്കലെട്ടു അച്ചില്‍ നിറക്കുകയും ഇതിനു ശേഷം മൂന്നു ദിവസം കട്ടിയാകാന്‍ അനുവധിക്കുകയുമായിരുന്നു. സാധാരണനിലയില്‍ നിന്നും വ്യത്യസ്തമായി സ്റ്റെയിന്‍ലെസ് സ്ട്ടീലാല്‍ നിര്‍മിച്ച അച്ചിലാണ് ചോക്കളേറ്റ് നിര്‍മ്മിച്ചത്.
ഗിന്നസ് വേള്‍ഡ് റികോര്‍ഡു അധികൃതര്‍ ഫാക്റ്ററിയില്‍ സന്ദര്‍ശിച്ചു ഈ ചോക്കളേറ്റ് ലോകത്തിലെ ഈടവും വലിയ ചോക്കളേറ്റ് ബാറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തിയതായി ബെല്‍ പറഞ്ഞു. അതേസമയം ഒരു മാസം മുന്‍പാണ് ലോകത്തിലെ ഏറ്റവും വലിയ ചോക്കലെട്ടു ബാര്‍ ഒരു അമേരിക്കന്‍ കമ്പനി നിര്‍മ്മിച്ചത്, ഈ റെക്കോര്‍ഡ് ആണിപ്പോള്‍ ഈ ചോക്കളേറ്റ് ബാര്‍ പഴംകഥയാക്കിയത്.
ചോക്കളേറ്റ് എന്ത് ചെയ്യണമെന്ന കാര്യത്തിലും ബെല്ലിനു കൃത്യമായ പ്ലാനിംഗ് ഉണ്ട്. മഴു ഉപയോഗിച്ച് വെട്ടി മുറിച്ചു സ്റ്റാഫുകള്‍ക്കും ഷോപ്പുകള്‍ക്കും നല്‍കാനാണ് ബെല്ലിന്റെ തീരുമാനം. ഇതില്‍ നിന്നും ലഭിക്കുന്ന പണം ചാരിറ്റികള്‍ക്ക് സംഭാവന നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല