1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2011

സ്റ്റീവനേജ് : സ്റ്റീവനേജിലെ മലയാളീ കുടുംബാംഗങ്ങളുടെ സാമൂഹ്യ സാംസ്കാരിക പോതുവേദിയായ സര്‍ഗത്തിന് നവ നേതൃത്വം നിലവില്‍ വന്നു. ഒക്ടോബര്‍ 9 നു സെന്റ്‌ നിക്കോളാസ് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ചേര്‍ന്ന ജെനറല്‍ ബോഡി യോഗത്തില്‍ എതിരില്ലാതെയാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത് . നേരത്തെ പ്രസിഡന്റ്‌ മനോജ്‌ ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സ്വാഗതം ആശംസിച്ചു. ഖജാന്‍ജി ജോയ് ഇരുമ്പന്‍ വായിച്ച വാര്‍ഷിക കണക്ക് പാസ്സക്കിയത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മനോജ്‌ വരണാധികാരിയായിരുന്നു. പുതിയ ഭരണ സമിതിക്ക് അനില്‍ മാത്യു ( പ്രസിഡന്റ്‌) ജോസ് ചാക്കോ ( സെക്രട്ടറി ) അനി ജോസഫ്‌ ( ഖജാന്‍ജി ) മേഴ്സി മാത്യു ( വൈസ് പ്രസിഡന്റ്‌ ) ഷിബു ചാക്കോ ( ജോ സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കും. അപ്പച്ചന്‍ , ജോസഫ്‌ സ്റ്റീഫന്‍ , ജോണി നെല്ലംകുഴി , സ്മിത സത്യന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. മുന്‍ പ്രസിഡന്റ്‌ മനോജ്‌ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തിയതിനുസേശം പൂര്‍ണ പിന്തുണയും ആശംസകളും നേര്‍ന്നു. സ്റ്റീവനേജിലെ മലയാളി കുടുംബങ്ങളുടെ കലാ കായിക സാംസ്കാരിക സാമൂഹ്യ വളര്‍ച്ചക്കുതകുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു പ്രാവര്‍ത്തികമാക്കുവാന്‍ പരമാവധി ശ്രമിക്കുമെന്നും ഏവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നുവെന്നും പുതിയ പ്രസിഡന്റ്‌ അനില്‍ മാത്യു തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സ്നേഹ വിരുന്നിനു ശേഷം സര്‍ഗ്ഗം ജെനെറല്‍ ബോഡി യോഗം പ്രതീക്ഷകളോടെ പിരിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.