സ്വന്തം ലേഖകൻ: കോവിഡ് സ്ഥിരീകരിച്ച സച്ചിന് ടെന്‍ഡുല്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യവിദഗ്ധരുടെ ഉപദേശപ്രകാരം മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രിയിലേക്ക് മാറുകയാണെന്ന് സച്ചിന് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. സച്ചിന് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. എന്നാല്‍ വീട്ടില്‍ തന്നെ തുടരുന്നുവെന്നായിരുന്നു സച്ചിന് പറഞ്ഞത്.
ലോകകപ്പ് നേടിയതിന്റെ പത്താം വാർഷികത്തിന്റെ ആശംസകൾ പങ്കുവച്ച് സച്ചിൻ നൽകിയ ട്വീറ്റിലാണ് അദ്ദേഹം ആശുപത്രിയിൽ ചികിൽസയിലായ വിവരവും വ്യക്തമാക്കിയത്. ‘‘നിങ്ങളുടെ പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. മുൻകരുതൽ എടുക്കണമെന്ന ആരോഗ്യപ്രവർത്തകരുടെ നിർദേശത്തെ പാലിച്ച് ഞാൻ ആശുപത്രിയിൽ ചികിൽസയിലാണ്. കുറച്ചു ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായി ഇരിക്കുക. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന എല്ലാ ഇന്ത്യാക്കാർക്കും ടീമംഗങ്ങൾക്കും എന്റെ ആശംസകൾ.’ സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
അടുത്തിടെ അവസാനിച്ച വേള്‍ഡ് സേഫ്റ്റി ടി-20 സീരീസില്‍ സച്ചിന് കളിച്ചിരുന്നു. ടൂര്‍ണമെന്റില്‍ കിരീടമുയര്‍ത്തിയത് സച്ചിന് നയിച്ച ഇന്ത്യന്‍ ലെജന്ഡ്സാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല